മോദിയെയല്ല അല്ലാഹുവിനെയാണ് മുസ്‌ലിംകള്‍ ഭയക്കേണ്ടത്: ഉവൈസി

പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയോ അല്ല മുസ്‌ലിം സമുദായം ഭയക്കേണ്ടതെന്നും മറിച്ച് അല്ലാഹുവിനെയാണ് ഭയപ്പെടേണ്ടതെന്നും ആള്‍ ഇന്ത്യ മജി ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.

ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ സ്ഥാനാര്‍ത്ഥിക്കാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
ഉവൈസി പങ്കെടുത്ത റാലിയില്‍ അഗ്രി, കോലി, മുസ്‌ലിം, ദളിത് വിഭാഗങ്ങളെല്ലാം പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന നിലക്ക് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും മറ്റുള്ളവരുടെ ലാളന ആവിശ്യമില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയെന്നോണം അദ്ധേഹം വ്യക്തമാക്കി.
മോദി രാഷ്ട്രീയമായും നയതന്ത്രമായും പരാജയമാണെന്നും അദ്ധേഹം ആക്ഷേപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter