ഫലസ്ഥീന്‍ സമാധാന ചര്‍ച്ചകളുമായി തുര്‍ക്കിയും ജോര്‍ദാനും
വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍ -ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഗൗരവതരമായ ചര്‍ച്ചകളുമായി തുര്‍ക്കിയും ജോര്‍ദാനും.
തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ജോര്‍ദാനിലെ അബ്ദുല്ല രാജാവും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ നേരിടുന്ന പ്രാദേശിക, അന്താരാഷ്ട്ര വെല്ലുവിളികളെ കുറിച്ചും ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ 1967 ജൂണ്‍ 4 ലെ നിയമ പ്രകാരം ഫലസ്ഥീന്‍ സ്വതന്ത്ര്യ രാഷ്ട്രത്തിലെ ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന് പരിഹാര സാധ്യതയെ ഊന്നിയാണ് ് ഇരു നേതാക്കളും ചര്‍ച്ചയില്‍ സംസാരിച്ചത്. സമകാലിക സാഹചര്യത്തില്‍ ജറൂസലം സംരക്ഷിക്കാന്‍ ഉര്‍ദുഗാന്റെ ഇടപെടലുകളെ അബ്ദുല്ലാ രാജാവ് യോഗത്തില്‍ പ്രശംസിച്ചു.