മുഹമ്മദ് സലാഹ് എന്നെ സത്യ സാക്ഷ്യത്തിലേക്ക് നയിച്ച കഥ

അല്ലാഹുവിന് സ്തുതി, ഞാനിന്ന് ഒരു സത്യവിശ്വാസിയാണ്, മുഹമ്മദ് സലാഹ് ആണ് സത്യസന്ധമായി പറയുകയാണെങ്കിൽ എന്നെ ഈ സത്യസന്ദേശത്തിലേക്ക് ആകർഷിച്ച വ്യക്തിത്വം. അദ്ദേഹത്തെ കാണാനും ആ കൈ പിടിച്ചു കൊണ്ട് ശുക്റൻ എന്ന് പറയാനും ഞാനേറെ ആഗ്രഹിക്കുന്നുണ്ട്.

ഇസ്‌ലാമിനെ കുറിച്ച് വളരെ മോശമായ അഭിപ്രായം വെച്ച് പുലർത്തിയ വ്യക്തിയായിരുന്നു ഞാൻ. റൂമിൽ കയറിയ ആനകളെപ്പോലെയാണ് എനിക്കവർ അനുഭവപ്പെട്ടിരുന്നത്. ആറാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചിന്ത കടന്നു വന്നു, എന്റെ നിർഭാഗ്യങ്ങളെ പഴിക്കാൻ എനിക്ക് ആരെയെങ്കിലും വേണം. നിർഭാഗ്യവശാൽ മുസ്‌ലിംകളായിരുന്നു എന്റെ മനസ്സിലേക്ക് വന്നത്. ഏറെ വൈകാതെ തന്നെ വലതുപക്ഷ മുസ്‌ലിം വിരുദ്ധ പേജുകൾ ഞാൻ കണ്ടുപിടിക്കുകയും മുസ്‌ലിം വിദ്വേഷം വമിപ്പിക്കുന്ന വാർത്തകൾ അവർ എനിക്ക് അയച്ച് കൊണ്ടേയിരിക്കുകയും ചെയ്തു.

ഇസ്‌ലാമിനെ കുറിച്ച് എനിക്ക് വളരെ മോശം ധാരണയാണ് ഉണ്ടായിരുന്നതെങ്കിലും ഞാനത് ആരോടും പങ്കുവെച്ചിരുന്നില്ല, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ മിഡ്ലിസ്റ്റേൺ സ്റ്റഡീസ് എന്ന ഡിഗ്രിയാണ് അതെല്ലാം മാറ്റിമറിച്ചത്. പഠനത്തിൻറെ ഭാഗമായി ഒരു ഡിസർട്ടേഷൻ എനിക്ക് ചെയ്യേണ്ടതായി വന്നു. പല വിഷയങ്ങളും തേടിയലഞ്ഞ എന്നോട് സുഹൃത്ത് പറഞ്ഞു എന്തുകൊണ്ട് മുഹമ്മദ് സലാഹിനെ കുറിച്ചുള്ള പാട്ട് സംബന്ധിച്ച് നമുക്ക് എഴുതികൂടാ.. എനിക്ക് അതിനെക്കുറിച്ച് ചെറിയ ധാരണകൾ ഉണ്ടായിരുന്നു ഏതായാലും സംഗതി ഗംഭീരമായിരിക്കുന്നു എന്ന് ഞാൻ കരുതി. എന്റെ ഗവേഷണ സംബന്ധമായി ഒരു വലിയ ചോദ്യം ലഭിച്ചു. ലിവർപൂൾ താരം മുഹമ്മദ് സലാഹ് നടത്തുന്ന ഉഗ്രൻ പ്രകടനം ഇംഗ്ലണ്ടിലെ രാഷ്ട്രീയ, മാധ്യമ രംഗങ്ങളിൽ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കുന്നുണ്ടോ എന്നതായിരുന്നു അത്.

മുഹമ്മദ് സലാഹിനെ കുറിച്ച് ലിവർപൂൾകാർ പാട്ടുപാടുന്നത് ഇങ്ങനെയായിരുന്നു, "അവൻ ഇനിയും കുറച്ചു ഗോളുകൾ കൂടി സ്കോർ ചെയ്താൽ ഞാൻ മുസ്‌ലിം ആകും". മുസ്‌ലിംകളെക്കുറിച്ച് വിദ്വേഷ പൂർണമായ ചിന്തകളായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് ഞാൻ നേരത്തെ പങ്കുവെച്ചു. എന്റെ യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിയിരുന്ന സൗദി വിദ്യാർഥികളും എന്റെ ഈ ധാരണ മാറ്റി മറിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. സലാഹിനെ കുറിച്ച് പഠിച്ചപ്പോൾ എനിക്ക് മാതൃകയാക്കാവുന്ന മുസ്‌ലിമാണദ്ദേഹം എന്ന് തോന്നി. അദ്ദേഹം ജീവിക്കുന്ന രീതി, ജനങ്ങളോട് സംസാരിക്കുന്ന ശൈലി എല്ലാം എനിക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.

ഒരിക്കൽ കളി കാണുന്നതിനിടെ മൂക്കിന് സാരമായി പരിക്കേറ്റ തന്റെ ആരാധകരിൽ ഒരാളെ ഏറെ പണിപ്പെട്ട് കണ്ടെത്തി അയാളോടൊപ്പം പോസ് ചെയ്ത ഫോട്ടോ ഞാൻ കണ്ടു. എന്നെ ഏറെ ആകർഷിച്ച സംഭവമായിരുന്നു അത്. എന്റെ യൂണിവേഴ്സിറ്റിയിൽ വച്ച് ഡിസർട്ടേഷന് വേണ്ടി ഞാൻ ഈജിപ്ഷ്യൻ വിദ്യാർത്ഥികളുമായി അഭിമുഖം നടത്തിയിരുന്നു. എന്റെ ഡിസർട്ടേഷൻ സലാഹിനെ കുറിച്ചാണെന്നറിഞ്ഞപ്പോൾ അവർക്ക് ഒരായിരം നാവായിരുന്നു സംസാരിക്കാൻ. മണിക്കൂറുകളോളം അവരെന്നോട് ഈ മഹാ വ്യക്തിത്വത്തെ കുറിച്ച് സംസാരിച്ചു. രാജ്യത്തിന് അയാൾ നൽകിയ പുതിയ സംഭാവനകളെക്കുറിച്ച് പറഞ്ഞു തന്നു. എന്നെ അത്ഭുതപ്പെടുത്തിയത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പോലുമല്ലാത്ത സലാഹിന് വേണ്ടി പത്തുലക്ഷം ഈജിപ്തുകാർ തങ്ങളുടെ ബാലറ്റു പാഴാക്കി കൊണ്ട് വോട്ട് ചെയ്തു എന്ന വാർത്തയാണ്.

ഞാൻ സംസാരിച്ച ഈജിപ്തുകാരൻ സ്വലാഹിനെ കുറിച്ച് പറഞ്ഞത് അദ്ദേഹം യഥാർത്ഥ ഇസ്‌ലാമിന്റെ രൂപമായി ജീവിക്കുന്നു എന്നാണ്. ഇസ്‌ലാമിനെ സ്നേഹിക്കുവാൻ സലാഹിന്റെ ജീവിതം ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന കാര്യവും അയാൾ എനിക്ക് വിവരിച്ചു തന്നു. ഈ വാക്കുകൾ എന്നെ ഏറെ ഹഠാദാകർഷിച്ചു. സലാഹ് ഗോൾ സ്കോർ ചെയ്യുമ്പോൾ അദ്ദേഹം അത് ചെയ്യുന്നത് തന്റെ വിശ്വാസത്തിന് വേണ്ടി ആണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞത് അത് ഇസ്‌ലാമിന്റെ വിജയമാണെന്നാണ്. ഓരോ ഗോളിന് ശേഷവും അദ്ദേഹം സുജൂദ് ചെയ്യുന്നു; അതെ ഒരു ഇസ്‌ലാമിക ചിഹ്നം ലോകത്തിനു മുമ്പാകെ അദ്ദേഹം പ്രദർശിപ്പിക്കുന്നു. എത്രപേർ ലോകത്ത് പ്രീമിയർലീഗ് കാണുന്നുണ്ട്? ഒന്നും രണ്ടുമല്ല, ദശലക്ഷക്കണക്കിന് പേരാണ് ഇതിന്റെ പ്രേക്ഷകർ.

അദ്ദേഹം മഹാനായ ഒരു കളിക്കാരനാണ്, അതോടൊപ്പം തന്നെ സമൂഹം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിൻറെ രാഷ്ട്രീയവും മതവും അവർക്ക് ഒരു വിഷയമേ അല്ല. ഞാൻ മതത്തിലേക്ക് വന്നപ്പോൾ അരിക് വൽക്കരിക്കപ്പെടുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും എന്നെ വിട്ടു പോകുമോയെന്ന ഭീതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് എന്റെ സഹോദരീ സഹോദരന്മാരായി മാറിയിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter