മുസ്‌ലിം ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സഊദി ഗ്രാന്റ് മുഫ്തി

 

മുസ്‌ലിം രാജ്യങ്ങളുടെ ഐക്യവും സഹകരണവും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാവരും കരുതിയിരിക്കണമെന്ന് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. ഈ സഹകരണം തകര്‍ക്കുന്നത് വിഭാഗീയ ശ്രമങ്ങളും കപട യുദ്ധവുമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ ശത്രുക്കള്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തകര്‍ന്നുകാണുന്നതിനും പഴയ കാലത്തെ പോലെ ചെറുരാജ്യങ്ങളായി വിഘടിച്ചുനില്‍ക്കുന്നതും കാണുന്നതിനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. സഊദി ഗള്‍ഫ് രാജ്യങ്ങളുടെ പിതൃസ്ഥാനത്താണ് നില്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സഊദി അറേബ്യ പരിശ്രമിക്കുന്നത്. അറബ്, ഇസ്‌ലാമിക് ഐക്യം യാഥാര്‍ഥ്യമാക്കുന്നതിന് ശ്രമിച്ച് സഊദി അറേബ്യ സമ്മേളനങ്ങളും ഉച്ചകോടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ സഊദി അറേബ്യക്ക് പ്രത്യേക സ്ഥാനമുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ സഊദി ഭരണാധികാരികളുടെ സത്യസന്ധതയും ആത്മാര്‍ഥതയും എല്ലാവരും മനസ്സിലാക്കുന്നുണ്ട്.
ലോകത്ത് കുഴപ്പങ്ങള്‍ക്ക് ശ്രമിക്കുന്ന സ്വഫവി ഭരണകൂടമാണ് ഇറാനിലേത്. ആളുകളെ ഭിന്നിപ്പിക്കുന്ന സ്വഫവികളുടെ ഗൂഢാലോചനകളുടെ അപകടം മുസ്‌ലിംകള്‍ മനസ്സിലാക്കണം.

ഇറാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇതേ കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter