മുത്തലാഖ് നിയമനിര്‍മ്മാണത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണം: എസ്.വൈ.എസ്

ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയ മുത്തലാഖ് ബില്‍ ശരീഅത്തിനെതിരെയുളള കടന്നുകയറ്റമാണെന്നും രാജ്യസഭയില്‍ബില്ലിനെതിരെ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒന്നിച്ച് നിലകൊള്ളണമെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അധ്യക്ഷനായി.ത്രൈമാസ ആദര്‍ശ കാമ്പയിന്‍ നടത്താനും ജില്ലാ തലങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍ നടത്താനും തീരുമാനമായി.ജാമിഅ പ്രചരണം, സുന്നി അഫ്കാര്‍ കാമ്പയിന്‍,റിപ്പബ്ലിക് ദിന പരിപാടികള്‍ തുടങ്ങിയവയെ കുറിച്ച് യോഗത്തില്‍ ധാരണയായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter