ദുബായ് 2024 ഒളിംമ്പിക്‌സിനായി ശ്രമം തുടങ്ങി
2024 ഒളിമ്പിക്‌സ് വേദിക്കായി ദുബായ് ഭരണകൂടം ശ്രമം ആരംഭിച്ചതായി ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അലി ഉമര്‍ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ഒളിംമ്പിക്‌സ് കമ്മിറ്റിക്കു അപേക്ഷ സമര്‍പ്പിക്കുക ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2016-ലെ ഒളിമ്പിക്‌സ് ബ്രസീലിലും 2020-ലേത് ജപ്പാനിലും നടത്താന്‍ കമ്മറ്റി നേരത്തെ തീരുമാനിച്ചിരുന്നു. 2024-ലെ വേദിക്കായി ജര്‍മനി അടക്കം ഏതാനും രാജ്യങ്ങള്‍ കൂടി മത്സര ദുബായിക്കൊപ്പം മത്സര രംഗത്തുണ്ട്.
ആധുനിക സൗകര്യങ്ങളോടെയുള്ള മൈതാനങ്ങളും നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ നടത്തിപ്പു പരിചയവും വെച്ച് ദുബായ്ക്ക് ഒളിമ്പിക്‌സിനു ആതിഥ്യം വഹിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് ഒളിമ്പിക് കമ്മിറ്റിയുടെ വിലയിരുത്തല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter