അനവധി ഇസ്‍ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യു.എസ്
us forceഇസ്‍ലാമിക് സ്റ്റേറ്റ് വിമത പോരാളികള്‍ക്കെതിരെ യു.എസ് നേതൃത്വത്തില്‍ അന്താരാഷ്ട്ര സൈനിക സംഖ്യം നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യു.എസ്. അതേ സമയം, തുര്‍ക്കി അതിര്‍ത്തി പട്ടണമായ കൊബാനിയില്‍ പോരാട്ടം തുടരുകയാണെന്നും വിമതര്‍ ശക്തമായ ചെറുത്ത് നില്‍പ് നടത്തുന്നുണ്ടെന്നും പെന്‍റഗണ്‍ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര സൈനിക സംഖ്യത്തിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി യു.എസ് പ്രസിഡന്‍റ് ഒബാമ കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തെ തുടച്ചു നീക്കണമെന്നും കൊബാനി വിമതരുടെ നിയന്ത്രണത്തിലേക്ക് വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പോരാട്ടത്തിന് യു.എസ് കരസേനയെ അയക്കേണ്ടെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഒബാമ വ്യക്തമാക്കി. അതിനിടെ, വിമതര്‍ക്കെതിരെ പോരാട്ടം നടത്താന്‍ ഇറാഖി സൈന്യത്തിന് പരിശീലനം നല്‍കുന്നതിനായി കൂടുതല്‍ യു.എസ് സുരക്ഷാ-സൈനിക വിദഗ്ധര്‍ ഇറാഖിലെത്തി. ഇറാഖ് ദേശീയ സൈന്യം, കുര്‍ദ് പോരാളികള്‍ തുടങ്ങിയവര്‍ക്കു അത്യാധുനിക സൈനിക പരിശീലനം നല്‍കി ഇസ്‍ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താനാണ് യു.എസ് പദ്ധതിയിടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter