ട്രംപോ ഹിലരിയോ?: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്
trmഅമേരിക്കയില്‍ തെരഞ്ഞെടുപ്പിന് വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു വനിത പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുമോ അതോ കോടിപതി ട്രംപ് അധികാരത്തില്‍ വരുമോ എന്ന് അറിയാന്‍ കാത്തിരിക്കുകയാണിന്ന് ലോകം. സംഭവിക്കുന്നത് ഏതുതന്നെയായാലും യു.എസിന്റെ ഫോറീന്‍ പോളിസിയെ അത് ശക്തമായി ബാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയുമായി വിവിധ തലങ്ങളില്‍, വിശിഷ്യാ, സാമ്പത്തിക രംഗത്ത് നല്ല ബന്ധം നിലനില്‍ക്കുന്ന ഇന്ത്യയെയും ഈ തെരഞ്ഞെടുപ്പ് ഫലം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ ആവശ്യപ്പെടുന്നത് 2020 ആകുമ്പോഴേക്കും ഇന്ത്യ-അമേരിക്ക തമ്മിലുള്ള ഉഭയകക്ഷി കച്ചവടം 500 ബില്യണ്‍ ഡോളര്‍ മറികടക്കണമെന്നാണ് രണ്ടു വര്‍ഷം മുമ്പ് പ്രസിഡന്റ് ബാറാക് ഒബാമയും നരേന്ദ്രമോദിയും പദ്ധതിയിട്ടിരുന്നത്. പുതിയ ഭരണം ഈയൊരു ലക്ഷ്യം നേടിയെടുക്കാന്‍ അനുഗുണമാകണമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കൂടാതെ, അജ്മീര്‍, വിശാകാപട്ടണം, അലഹബാദ് തുടങ്ങിയ സിറ്റികളെ സ്മാര്‍ട് സിറ്റിയാക്കി വികസിപ്പിക്കുന്നതിലും അമേരിക്കയുടെ സഹായം ഉണ്ടാകുമെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യന്‍ ന്യൂക്ലിയര്‍ ഇന്‍ഷ്യൂറന്‍സ് പൂള്‍ സ്ഥാപിക്കുകവഴി ഇന്ത്യയുടെ സിവില്‍ ല്യാബിലിറ്റി ന്യൂക്ലിയര്‍ ഡാമേജ് ആക്ടിനു മേലില്‍ അമേരിക്കക്കുണ്ടായിരുന്ന ആശങ്ക അവസാനിച്ചിട്ടുണ്ട്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ആണവ സഹകരണത്തിനു വഴിയൊരുക്കുകയും ചെയ്തിരുന്നു. ഈ സകരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിവരലും പുതിയ ഭരണകൂടത്തില്‍നിന്നും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ആയുധങ്ങള്‍ വരുന്നതും അമേരിക്കയില്‍ നിന്നു തന്നെ. 2015 ല്‍ മാത്രം 14 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിട്ടുള്ളത്. മോദിയുടെ പുതിയ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയവും അമേരിക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങളുടെ സൈന്യത്തിന്റെ ആധുനികവല്‍കരണവും അമേരിക്കന്‍ ഇടപെടലുകള്‍ ഇല്ലാതെ നടക്കില്ലായെന്നാണ് ഇന്ത്യ മനസ്സിലാക്കുന്നത്. തര്‍ക്ക ഭൂമികളില്‍ പാകിസ്താനും ചൈനയും തമ്മിലുള്ള ആയുധ സഹകരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീഷണി ഉയര്‍ത്തുന്നതാണ്. 63 ശതമാനത്തോളം ആയുധങ്ങളും ഇന്ന് പാകിസ്താനിലേക്ക് വരുന്നത് ബൈജിംഗില്‍നിന്നു തന്നെ. അതുകൊണ്ട്, ഭീകരതയെ നേരിടുന്ന വിഷയത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് അമേരിക്കയുമായുള്ള സഹകരണം കൂടിയേ തീരൂ. ട്രംപ് ഇന്ത്യയുടെ പുതിയ സുഹൃത്തോ? ഇന്തോ-അമേരിക്കന്‍ ജനതയുടെ പിന്തുണ ലഭിക്കാനായി തന്റെ തെരഞ്ഞെടുപ്പ് കാംപയിനുകളില്‍ പലപ്പോഴായി ഇന്ത്യക്കാരെ പ്രശംസിച്ചിട്ടുണ്ട് ട്രംപ്. തന്റെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിട്ടായിരുന്നു ഇത്. മോദിയെ മഹാനായും ഹിന്ദുക്കളുടെ ആരാധ്യനായും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ഹിന്ദു ദേശീയ ചിന്തയെ ഇളക്കിവിട്ട് ഇന്തോ-അമേരിക്കന്‍സിനെ തന്നിലേക്ക് ആകര്‍ഷിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഭീകരവാദ പ്രശ്‌നവുമായി ബന്ധപ്പെട്ട്, താന്‍ ഭരണത്തില്‍ വന്നാല്‍, ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറയുന്നു. ഇതിനെല്ലാം പുറമെ, ഒരു ബിസിനസ് മാന്‍ എന്ന നിലക്ക് ഇന്ത്യയില്‍ ചില കച്ചവട താല്‍പര്യങ്ങളുമുണ്ട് ട്രംപിന്. മുംബൈയുടെ കണ്ണായ സ്ഥലത്ത് ഒരു ബിസിനസ് ടവര്‍ പണിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. കുടിയേറ്റത്തിന്റെ വിഷയത്തിലും വളരെ ശക്തമായ നിലപാടുകളാണ് ട്രംപ് മുന്നില്‍ കാണുന്നത്. താന്‍ പ്രസിഡന്റായാല്‍ ജോലി തേടി യു.എസിലെത്തുന്നവരുടെ കാര്യത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍നിന്നുള്ള പ്രൊഫഷണല്‍സിന്റെ ജോലി സാധ്യതയെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. യു.എസ് മൈഗ്രേഷന്‍ കണക്ക് അനുസരിച്ച് 2013-14 കാലങ്ങളില്‍ മാത്രം 103,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് അമേരിക്കയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റ വിഷയത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നത്. ചൈനയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. മുസ്‌ലിംകള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്നതാണ് ട്രംപ് അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുന്ന മറ്റൊരു ഭീഷണി. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യമാണല്ലോ ഇന്ത്യ. റഷ്യയുമായി ട്രംപ് സ്വീകരിച്ചുവരുന്ന സോഫ്റ്റ് സമീപനമാണ് മറ്റൊരു വിഷയം. ചൈനയുമായളുള്ള യു.എസ് നിലപാട് പുന:ക്രമീകരിക്കപ്പെടാന്‍ ഇത് വഴി തുറന്നേക്കും. അങ്ങനെ, സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയുടെ സെക്യൂരിറ്റിക്ക് അത് ഭീഷണിയാവാനും സാധ്യതയുണ്ട്. ചുരുക്കത്തില്‍, തെരഞ്ഞെടുപ്പില്‍ ആരു തന്നെ ജയിച്ചാലും ഇരുരാജ്യങ്ങളും പരസ്പരം നിലനിര്‍ത്തിവരുന്ന ബന്ധം നല്ല പോലെ തുടരാനാണ് പുതിയ ഭരണത്തില്‍നിന്നും ഇന്ത്യ ആഗ്രഹിക്കുന്നത്. ്അവലംബം: www.scroll.in വിവ. ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter