വ്യാജ ഏറ്റുമുട്ടല്‍: ഭരണകൂടത്തിന് കഴിയുമോ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍?
ഭോപാല്‍ ഏറ്റുമുട്ടലിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തുവന്നതുമുതല്‍തന്നെ ഇത് വ്യാജമാണെന്ന നിരീക്ഷണവും ഉയര്‍ന്നിരുന്നു. പുതിയ വിവരങ്ങള്‍ ഓരോന്നായി മറ നീക്കി വരുമ്പോള്‍ ഇത് പോലീസ് ഒപ്പിച്ചെടുത്ത ഒരു നാടകം മാത്രമായിരുന്നുവെന്നതിലേക്കുള്ള സംശയങ്ങള്‍ ശക്തിപ്പെട്ടുവന്നിരിക്കയാണ്.
ഒരു കൊച്ചുകുട്ടിയില്‍ പോലും സംശയം ജനിപ്പിക്കുംവിധമാണ് ഈ ഏറ്റുമുട്ടലില്‍ സ്വീകരിക്കപ്പെട്ട ഓരോ രീതികളും. പോലീസ് ഇതൊരു തീവ്രവാദി വേട്ടയാണെന്നു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും പകപോലക്കലിന്റെ ഭാഗമായി പോലീസും അധികാരികളും കൂട്ടുചേര്‍ന്ന് സംവിധാനിച്ച ഒരു കൂട്ടക്കൊല തന്നെയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇതിലെ ഓരോ സമീപനങ്ങളും.
പോലീസിനെയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഉറക്കം കെടുത്തുന്ന ചില ചില ചോദ്യങ്ങള്‍ ഇവയാണ്:
1. ജയില്‍ ചാടുന്നതിനു മുമ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി എങ്ങനെയാണ് 8 പേരും ഒരു സെല്ലില്‍ സംഘടിക്കുന്നത്? ഇത് ജയിലിന്റെ ആഭ്യന്തര നിയമങ്ങള്‍ക്ക് വിരുദ്ധമല്ലേ?
2. അവര്‍ എങ്ങനെയാണ് സെല്ലിനു പുറത്തുവന്നത്? ജയില്‍ രേഖകള്‍ അനുസരിച്ച് അവര്‍ ലോക്കപ്പില്‍ ബന്ധിതരും ചാവി ജയില്‍ ഓഫീസര്‍ക്കടുത്ത് സൂക്ഷിക്കപ്പെട്ടതുമായിരുന്നല്ലോ?
3. എങ്ങനെയാണ് ഒരു പോലീസുകാരന്‍ മാത്രം ആക്രമിക്കപ്പെട്ടുവെന്ന സംഭവം ഉണ്ടാകുന്നത്? തല്‍സമയം മറ്റുള്ളവരൊന്നും എന്തുകൊണ്ട് ഇത് വിലക്കിയില്ല?
4. മരിച്ചവരുടെയെല്ലാം ശരീരങ്ങള്‍ തൊട്ടടുത്താണ് വീണുകിടക്കുന്നത്. എല്ലാവരും ഒന്നിച്ചിരുന്ന് പോരാടുകയായിരുന്നോ?
5. ഒരു പോലീസുകാരനെ കൊല്ലുകയും മതില്‍ ചാടിക്കടക്കുകയും ചെയ്തിട്ടും ന്തെുകൊണ്ട് ഇത്തരം കൃത്യങ്ങളൊന്നും സിസി ടിവിയില്‍ പതിഞ്ഞില്ല?
6. അവര്‍ക്ക് എവിടെ നിന്നാണ് ആയുധങ്ങളും തോക്കുകളും ലഭിച്ചത്?
7. മരിച്ചവരെല്ലാം വളരെ മനോഹരമായി വസ്ത്രം ധരിച്ചവരും കൈയില്‍ വാച്ചും കാലില്‍ സ്‌പോര്‍ട്‌സ് ഷൂസും ധരിച്ചവരാണ്. ഈ അദ്ധരാത്രിയില്‍ അവര്‍ക്ക് ഇതെല്ലാം എവിടെനിന്നാണ് ലഭിച്ചത്?
8. തെളിവ് സ്വരൂപിക്കാന്‍ എന്തുകൊണ്ട് ഒരാളെപ്പോലും വധിക്കാതെ ബാക്കി നിര്‍ത്തിയില്ല?
ഭോപാലിലെ ദാരുണമായ ഈ സംഭവം ഭീകര വേട്ടയാണെന്ന് പറയുന്നവര്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടതുണ്ട്. ഇല്ലാത്ത കാലത്തോളം ഗുജറാത്തിലെ ഇശ്‌റത്ത് ജഹാന്‍ വിഷയം പോലെ പോലീസും തല്‍പരകക്ഷികളും പ്ലാന്‍ ചെയ്ത ഒരു മുസ്‌ലിം കൂട്ടക്കൊലയായിത്തന്നെ വേണം ഇതിനെ മനസ്സിലാക്കാന്‍.



Leave A Comment