നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഡിഗ്രി, പി.ജി കോഴ്സുകള്‍
- Web desk
- Oct 5, 2013 - 11:08
- Updated: Oct 1, 2017 - 08:51
ഇന്ത്യയിലെ ഏറ്റവും ഭാവനാസമ്പന്നരായ ഡിസൈന്‍ എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് ഗുജറാത്തിലെ അഹ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി). കേന്ദ്ര സര്‍ക്കാറിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.ഡിയുടെ അഹ്മദാബാദ് മെയ്ന്‍ കാമ്പസിലും ഗുജറാത്തിലെതന്നെ ഗാന്ധിനഗറിലും ബംഗളൂരുവിലും പ്രവര്‍ത്തിക്കുന്ന കാമ്പസുകളിലും നടത്തുന്ന ബിരുദ, ബിരുദാനന്തര ഡിപ്ളോമ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിസൈനിങ്ങിലെ അഭിരുചിയും താല്പര്യവും അടിസ്ഥാനമാക്കിയാവും പ്രവേശം.
രണ്ടര വര്‍ഷത്തെ പി.ജി ഡിപ്ളോമ പ്രോഗ്രാം ഇന്‍ ഡിസൈനിന്‍െറ വിവിധ ശാഖകളിലേക്ക് 245 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. നാലുവര്‍ഷത്തെ ഗ്രാജ്വേറ്റ് ഡിപ്ളോമ പ്രോഗ്രാം ഇന്‍ ഡിസൈന്‍ കോഴ്സില്‍ 100 പേര്‍ക്കും അഡ്മിഷന് ലഭിക്കും. ബിരുദ കോഴ്സ് എന്‍.ഐ.ഡിയുടെ അഹ്മദാബാദ് മെയ്ന്‍ കാമ്പസില്‍ മാത്രമാണ് നടത്തുന്നത്.
അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോറങ്ങളും എന്‍.ഐ.ഡിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. സൈറ്റില്‍നിന്ന് ബ്രോഷറും അപേക്ഷാഫോറങ്ങളും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത ഫീസിനുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം എന്‍.ഐ.ഡിക്ക് അയക്കണം.
പൊതുവിഭാഗങ്ങള്‍ക്ക് 1500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി\എസ്.ടി\ഒ.ബി.സി\പി.എച്ച് വിഭാഗക്കാര്‍ക്ക് 750 രൂപ മതി.
ഡ്രാഫ്റ്റും, യോഗ്യതകളും പ്രായവും മറ്റും തെളിയിക്കുന്ന രേഖകളും സഹിതം അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കണം.
National Institute of Design, Paldi, Ahmedabad, Gujarat, India
PIN 380007
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം: 2013 നവംബര്‍ രണ്ട്.
ജി.ഡി.പി.ഡി യുടെ ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: 2014 ജനുവരി 12. പി.ജി.ഡി.പി.ഡിയുടെ ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2014 ജനുവരി 14
വിശദ വിവരങ്ങള്‍ക്ക്: http://www.nid.edu/
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment