ഹയര്‍ സെക്കന്ററി; സംസ്ഥാനത്ത് 79.39 ശതമാനം വിജയം
- Web desk
- May 13, 2014 - 22:24
- Updated: Oct 1, 2017 - 08:43
സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം തലസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് പ്രഖ്യാപിച്ചു. 79.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനമായ 81.34നേക്കാള്‍ ഏകദേശം രണ്ടു ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും അണ്‍എയ്ഡഡ് സ്കൂളുകളിലും യഥാക്രമം 78.77, 82, 69.75 എന്നിങ്ങനെയാണ് വിജയ ശതമാനം.
ആകെ പരീക്ഷ എഴുതിയ മൂന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളില്‍ നിന്ന് 2.78 ലക്ഷം പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 84.39 ശതമാനത്തോടെ എറണാകുളം ജില്ലയാണ് വിജയ ശതമാനത്തില്‍ മുന്നിലെത്തിയത്. ഏറ്റവും അവസാനത്തുള്ള പത്തനംതിട്ട ജില്ലയില്‍ വിജയം 71.73 ശതമാനമാണ്. സംസ്ഥാനത്ത് 40 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 6783 ആണ്.
സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment