ഉര്‍ദു എഴുത്തുകാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര സര്‍ക്കാര്‍
asഅലിഗഢ്: ദേശസ്നേഹ വിവാദം കൊഴുക്കുന്നതിനിടെ വിവാദ ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. ഉര്‍ദു എഴുത്തുകാര്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉര്‍ദു (എന്‍.സി.പി.യു.എല്‍) വിന് നല്‍കിയ സര്‍ക്കുലറിലാണ് വിവാദ പരാമര്‍ശമുള്ളത്. ദേശതാല്‍പര്യത്തിനു വിരുദ്ധമായ എഴുത്തുകള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. 'പുസ്തകത്തിന്റെ ഉള്ളടക്കം, ആനുകാലികങ്ങള്‍, കൈയ്യെഴുത്ത്, മാഗസിന്‍, പ്രൊജക്ട് ഇങ്ങനെയുള്ളവയിലൊന്നും ദേശ താല്‍പര്യങ്ങള്‍ക്കെതിരായ ഒരു പരാമര്‍ശവും പാടില്ല'- സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഉര്‍ദു എഴുത്തുകാര്‍ക്കു മാത്രമാണ് ഇങ്ങനൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് പുതിയ വിവാദം ഉണ്ടാകാനാണ് സാധ്യത.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter