ദാറുല്‍ ഹുദാ പി.ജി ഫലം പ്രസിദ്ധീകരിച്ചു
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ജൂണില്‍ നടത്തിയ പി.ജി.  (മൗലവി ഫാളില്‍ അല്‍ ഹുദവി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സില്‍ മുഹമ്മദ് തുഫൈല്‍ കരീറ്റിപ്പറമ്പ് ( 108), അബ്ദുല്‍ നാഫിഅ തളങ്കര( 128), മുഹമ്മദ് സഈദ് മൂടാല്‍ (111) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസില്‍ അഹ്മദ് ശുഐബ് പെരിമ്പലമാണ് (210) ഒന്നാം റാങ്ക് നേടിയത്. അനസ് വറ്റലൂര്‍ (212), ജസീലുദ്ദീന്‍ കൂടരഞ്ഞി (208) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഫണ്‍ഡമെന്റ്‌സില്‍ ഹുസൈന്‍ ആലപ്പുഴ (304), മുഹമ്മദ് റമീസ് ചേലേമ്പ്ര (314), അമീന്‍ ഹിദായത്തുള്ള പൊന്മള (307) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫിയില്‍ മുബശ്ശിര്‍ വേങ്ങര (419)ക്കാണ് ഒന്നാം റാങ്ക്. മുഹമ്മദ് ശാഫി കൂടത്തായി (405) രണ്ടും ഉവൈസ് കുറ്റിക്കാട്ടൂര്‍ (407)  മൂന്നും റാങ്ക് നേടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅവ ആന്റ് കംപാരിറ്റിവ് റിലീജ്യന്‍സില്‍ ശാഹിദ് കോഡൂര്‍ (505), ഫായിസ് വേങ്ങര (522), സിനാന്‍ തളങ്കര (530) യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. വിശദ വിവരം ദാറുല്‍ ഹുദാ www.darulhuda.info വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter