എം.ജിയില്‍ അറബിക് വിഭാഗം തുടങ്ങുന്നു
photo. Zubair Hudawiകോട്ടയം:മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയില്‍ പുതുതായി അറബിക് വിഭാഗം തുടങ്ങുന്നതിനു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു ഉത്തരവ് പുറത്തിറക്കി. ഡോ. സുബൈര്‍ ഹുദവി ചേകന്നൂരിനെയാണു ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. നിലവില്‍ വാഴ്സിറ്റി കാമ്പസില്‍ അറബികിനു പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. എറണാംകുളം മഹാരാജാസില്‍ മാത്രമായിരുന്നു വാഴ്സിറ്റിയുടെ അറബിക് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രൈവറ്റ് വിദ്യാര്‍ഥികളോടു അവഗണനയാണ് അധികൃതര്‍ക്കുള്ളതെന്നു ആക്ഷേപമുയര്‍ന്നിരുന്നു. പി.ജി. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഫലം പ്രസിദ്ധീകരിക്കാത്തതിന്‍റെ പേരിലും ഭാഷാ അവഗണനക്കതിരേയും കഴിഞ്ഞ മാസം അറബിക് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. പ്രോ ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂറും പ്രൊഫസര്‍ സി.എച്ച് അബ്ദുല്‍ ലത്തീഫ്, സിന്‍ഡിക്കേറ്റ് മെംബര്‍ പി.കെ ഫിറോസ് അടക്കമുള്ളവരുടെ ശ്രമഫലമായിട്ടാണ് പുതിയ അറബിക് വിഭാഗം ആരംഭിക്കാനായത്. മലപ്പുറം ജില്ലയിലെ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി മുന്‍രജിസ്ട്രാറും എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെംബറുമാണ് ഡോ. സുബൈര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter