ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസ് (HSTACS)  സൗജന്യ സിവിൽ സർവീസ്  പരീക്ഷാ പരിശീലനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു

ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസ് (HSTACS)
 സൗജന്യ സിവിൽ സർവീസ്  പരീക്ഷാ പരിശീലനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു.

IAS, IPS, IFS തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക്  UPSC നടത്തുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ  കണ്ടെത്തി  HSTACS അക്കാദമി  ഒരു വർഷത്തേക്ക്  സൗജന്യ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു.

 ബിരുദപഠനം പൂർത്തിയാക്കിയവർക്കും  അവസാന വർഷ ബിരുദപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്ധ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

2023 ജൂൺ 10-ന് പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ഡൽഹി, കവരത്തി (ലക്ഷദ്വീപ്) എന്നിവിടങ്ങളിലായി   നടക്കുന്ന പ്രാഥമിക പരീക്ഷയിലും തുടർന്നുള്ള Personality Test-ലും മികവ് തെളിയിക്കുന്നവരെയാണ് സൗജന്യ പരീക്ഷാ പരിശീലനത്തിന് പരിഗണിക്കുക.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരും ലക്ഷദ്വീപിൽ നിന്നുള്ളവരുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധരായ സിവിൽ സർവീസ് അധ്യാപകർ നയിക്കുന്ന ക്ലാസുകൾ

 ഇന്റർവ്യൂ വരെ എത്തിയ മെന്റേഴ്സിന്റെ 24 മണിക്കൂർ മെന്ററിങ് സേവനം

 അത്യാധുനിക സജ്ജീകരണങ്ങളുള്ള ക്ലാസ്റൂം

 ശീതീകരിച്ച റീഡിങ് റൂം സൗകര്യം

 സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനാവശ്യമായ പുസ്തകങ്ങൾ, പത്രങ്ങൾ, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയടങ്ങിയ ലൈബ്രറി

 പ്രിലിംസ്, മെയിൻസ് എന്നീ ഘട്ടങ്ങൾക്ക് അനുയോജ്യമായ പരിശീലന പരീക്ഷകൾ

 UPSC Personality Test-ന് യോഗ്യത നേടുന്നവർക്ക് അഭിമുഖ പരിശീലനം 

താല്പര്യം ഉള്ളവർ താഴെ കാണുന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: മെയ് 31

കൂടുതൽ വിവരങ്ങൾക്ക് :

Mob: 6235577577
Email: kreacsacademy@gmail.com

സൗജന്യ സിവിൽ സർവീസ് പരിശീലനം ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസ് (HSTACS)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter