സി.എച്ച മുഹമ്മദ് കോയ ഗേള്‍സ് സ്കോളര്‍ഷിപ്പിനു ഇപ്പോള്‍ അപേക്ഷിക്കാം
കേരളസര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ളു സി.എച്ച മുഹമ്മദ് കോയ ഗേള്‍സ് സ്കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍ /പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് 2014-15 അധ്യയന വര്‍ഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്കോളര്‍ഷിപ് / ഹോസ്റ്റല്‍ സ്റ്റൈപ്പന്‍റിന് അപേക്ഷിക്കാം. ബിരുദത്തിന് പഠിക്കുന്ന മൂവായിരം വിദ്യാര്‍ഥിനികള്‍ക്ക് 4,000 രൂപ, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ആയിരം വിദ്യാര്‍ഥിനികള്‍ക്ക് 5,000 രൂപ, പ്രഫഷനല്‍ കോഴ്സിന് പഠിക്കുന്ന ആയിരം വിദ്യാര്‍ഥിനികള്‍ക്ക് 6,000 രൂപ, രണ്ടായിരം വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റെ ഇനത്തില്‍ 12,000 രൂപ എന്നിങ്ങനെയാണ് സ്കോളര്‍ഷിപ് തുക. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും കുടുംബവാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. യൂനിവേഴ്സിറ്റികള്‍, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ്, വിദ്യാര്‍ഥിനി പഠിക്കുന്ന സ്ഥാപനം എന്നിവ നടത്തുന്ന ഹോസ്റ്റലുകളിലും നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിലും താമസിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്‍റിനായി അപേക്ഷിക്കാം. ന്യൂനപക്ഷക്ഷേമ വകുപ്പിന്‍െറ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയതിനുശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോമിന്‍െറ പ്രിന്റെ ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍: 0471-2300524, 2302090.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter