ഇബ്നു ഹൈഥമിനെ അനുസ്മരിച്ച് സെമിനാര്‍
- Web desk
- Dec 21, 2015 - 10:27
- Updated: Oct 1, 2017 - 09:01
കൊല്ലം: അന്താരാഷ്ട്ര പ്രകാശവര്‍ഷത്തോടനുബന്ധിച്ച് കൊല്ലം ഇസ്ലാമിയാ കോളേജിന്റെ ആഭിമുഖ്യത്തില്‍ 'ഇബ്നുഹൈഥം: ശാസ്ത്രലോകത്തിന്റെവെളിച്ചം' എന്ന തലക്കെട്ടില്‍ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഒരു സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ഇബ്നുഹൈഥമിന്റെ ശാസ്ത്രലോകത്തിനുള്ള സംഭാവനയായ കിതാബുല്‍ മനാദിര്‍ ആയിരം വര്‍ഷം പിന്നിടുന്ന വേളയിലാണിത്. ഇബ്നു ഹൈഥമിന്റെ സംഭാവനകളെ അനുസ്മരിച്ച് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനെസ്കോ 2015നെ അന്താരാഷ്ട്ര പ്രകാശവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ 9.30 ന്കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ ഡോ. മഹാദേവന് പിള്ള(Professor and Head of Department of Optoeletcronics, Universtiy of Kerela) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ. പ്രേംലെറ്റ്, ഡോ. എം. ജയരാജ്, സദറുദ്ദീന്‍ വാഴക്കാട്, ഡോ. മഹ്മൂദ് ശിഹാബ്, എം. മെഹബൂബ്, റിയാസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 3.00ന് ആരംഭിക്കുന്ന പൊതുസമ്മേളനം എം.പി. എന്‍.കെ. പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്യും. മൗലവി അബ്ദുശ്ശുകൂര്‍ അല്‍ഖാസിമി, ഖാലിദ്മൂസാ നദ്വി, പ്രൊഫ. അശ്റഫ് കടക്കല്‍, മൗലവിവി.പി. സുഹൈബ്, ടി.മുഹമ്മദ് വേളം, നഹാസ് മാള, ആര്.എന്‍.വിഷ്ണുകുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ച് നടത്തിയ പ്രബന്ധരചനാ മത്സരത്തിന്റെ സമ്മാനദാനം പൊതുസമ്മേളനത്തില്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment