എസ.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്
Kerala-SSLC-Result-2016-300x184തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റിലെ പബ്ലിക് റിലേഷന്‍സ് ചേംബറിലാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്കുപകരം പൊതുവിദ്യാഭ്യാസ അഡിഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തിലാണ് പ്രഖ്യാപനം നടത്തുക. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഫലപ്രഖ്യാപനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. കഴിഞ്ഞവര്‍ഷം എല്ലാ വിദ്യാര്‍ഥികള്‍ക്കും അഞ്ചു മാര്‍ക്ക് വീതം അധികം നല്‍കിയത് വിജയശതമാനം ഉയരുന്നതിന് ഇടയാക്കിയത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. അതിനാല്‍ ഇത്തവണ ഇത് ഒഴിവാക്കിയാണ് ഫലപ്രഖ്യാപനം. ഫലം എത്രയും പെട്ടെന്ന് കുട്ടികളിലെത്തിക്കുന്നതിന് ഐ.ടി അറ്റ് സ്‌കൂള്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോകത്ത് എവിടെയുളളവര്‍ക്കും ഫലം ലഭ്യമാകുന്നതിന് www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്സൈറ്റുകള്‍, മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍, എസ്.എം.എസ് വഴി ഫലം അറിയുന്നതിനുള്ള സംവിധാനം, ഐ.ടി സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസ്, ജില്ലാ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ടെലിഫോണ്‍ മുഖേന ഫലം അറിയുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രങ്ങളിലും ഫലം അറിയുന്നതിനുള്ള സംവിധാനമുണ്ട്. എസ്.എം.എസ് മുഖേന ഫലം അറിയുന്നതിന് 9645221221 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. ഫോണ്‍ മുഖേന ഫലം അറിയുന്നതിന് 04846636966 എന്ന നമ്പറില്‍ വിളിക്കണം. പരീക്ഷാഫലം പി.ആര്‍.ഡി ലൈവിലൂടെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ പ്ലേസ്റ്റോറില്‍നിന്ന് പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter