അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ അപേക്ഷ ക്ഷണിച്ചു
al-barrചേളാരി: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 2016 ജൂണില്‍ ആരംഭിക്കുന്ന അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നഴ്‌സറി വിദ്യാഭ്യാസത്തിന് പുതിയ മുഖം നല്‍കുന്നവിധം എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ക്ലാസ്‌റൂം, ശിശു സൗഹൃദ പ്ലേ ഗ്രൗണ്ട് തുടങ്ങിയ ഭൗതിക സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം പരിശോധന നടത്തും. മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കാണ് പ്രീ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുക. രണ്ട് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആനിലെ നിശ്ചിത സൂറത്തുകള്‍ മനഃപാഠം, നിത്യജീവിതത്തിലെ ഇസ്‌ലാമിക ശീലങ്ങളിലുള്ള പരിശീലനം, അറബി, മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളില്‍ പ്രാഥമിക വിജ്ഞാനം, വിദഗ്ധരായ അധ്യാപികമാരുടെ ശിക്ഷണം എന്നിവ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂളിന്റെ പ്രത്യേകതയാണ്. ഫെബ്രുവരി എട്ടു മുതല്‍ 29 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫിസുമായോ 9061559827 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter