അധ്യാപക അവധിക്ക് ബദല് സംവിധാനം ഏര്പ്പെടുത്തണമെന്ന് കമ്മീഷന്
- Web desk
- Mar 2, 2016 - 09:21
- Updated: Sep 27, 2017 - 16:44
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര് അവധി എടുക്കുമ്പോള് പകരം സംവിധാനം ഏര്പ്പെടുത്തുന്നതിനായി യോഗ്യരായ അധ്യാപകരുടെ പാനല് തയാറാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന് നിര്ദേശിച്ചു.
െ്രെപമറി മുതല് ഹൈസ്കൂള് തലം വരെയുള്ള ക്ലാസുകളില് വിദ്യാഭ്യാസാവകാശനിയമത്തില് നിഷ്കര്ഷിച്ചിരിക്കുന്ന അധ്യയന മണിക്കൂറുകള് ലഭിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര് ഉറപ്പുവരുത്തണം. ഒന്നുമുതല് അഞ്ചു വരെ ക്ലാസുകളില് പ്രതിവര്ഷം 1,000 മണിക്കൂര് അധ്യയനം വേണമെന്നാണ് വിദ്യാഭ്യാസാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കുന്നതിനായി മൂന്നു ദിവസത്തിലധികം അധ്യാപകര് ഇല്ലാത്ത പക്ഷം പാനലില് നിന്ന് അധ്യാപകരെ നിയോഗിക്കാന് പ്രധാനാധ്യാപകര്ക്ക് അനുവാദം നല്കണമെന്നും കമ്മിഷന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഡയരക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്.പി, യു.പി, ഹൈസ്കൂള് എന്നിങ്ങനെ സബ്ജില്ലാതലത്തിലാണ് പാനല് തയാറാക്കേണ്ടത്. പാനല് എല്ലാവര്ഷവും പുതുക്കേണ്ടതും പ്രധാനാധ്യാപകര്ക്ക് ലഭ്യമാക്കേണ്ടതുമാണ്. പാനലിലേക്ക് പരിഗണിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിലും പേര് രജിസ്റ്റര് ചെയ്യുന്നതിന് യോഗ്യരായരവര്ക്ക് അവസരം നല്കണം. ഇങ്ങനെ നിയോഗിക്കപ്പെടുന്ന അധ്യാപകര്ക്ക് ദിവസവേതനം നല്കണമെന്നും കമ്മിഷന് ശുപാര്ശ ചെയ്തിട്ടുണ്ട്. വയനാട് മീനങ്ങാടി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥി നല്കിയ പരാതിയിലാണ് കമ്മിഷന് ചെയര് പേഴ്സണ് ശോഭാ കോശി, അംഗം ഗ്ളോറി ജോര്ജ് എന്നിവരുടെ ഉത്തരവ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment