സമസ്ത 'സേ പരീക്ഷ' ഓഗസ്റ്റ് 17ന്
skimvbസമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2014 ജൂണ്‍ 7,8 തിയ്യതികളില്‍ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെടുകയോ, പരീക്ഷക്കിരിക്കാന്‍ കഴിയാതെ വരികയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2014 ഓഗസ്റ്റ് 17ന് ഞായറാഴ്ച സേ പരീക്ഷ നടത്താന്‍ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ മാസം 15ന് പരീക്ഷാ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. 128 ഡിവിഷന്‍ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ സെന്ററുകള്‍ ഏര്‍പെടുത്തുക. 2014 ഓഗസ്റ്റ് 12 വരെ അപേക്ഷ നല്‍കുന്നതിന് അവസരം അനുവദിക്കും. 80 രൂപയാണ് ഫീസ്. നിശ്ചിത ഫോറത്തിലാവണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ക്ക് ലിസ്റ്റിന്റെ കൂടെ അപേക്ഷാ ഫോറം എല്ലാ മദ്‌റസകളിലും എത്തിക്കും. www.samastha.info എന്ന സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ചേളാരി പരീക്ഷാ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പുത്തനഴി മൊയ്തീന്‍ ഫൈസി സംസാരിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter