ഇസ്‌ലാമോഫോബിയക്കെതിരെ യുവാക്കളെ ബോധവാന്മാരാക്കി ടൊറന്റോ കോണ്‍ഫറന്‍സ്
  torontoഇസ്‌ലാമോഫോബിയക്കെതിരെ യുവാക്കളെ ഉദ്ബുദ്ധരാക്കുന്ന കോണ്‍ഫറന്‍സിന് ഈ ആഴ്ച ടൊറന്റോ സാക്ഷ്യം വഹിക്കും. ഡിസംബര്‍ 25 മുതല് 27 വരെ ടൊറന്റോ മെട്രോ കണ്‍വെഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഏകദേശം 20,000ത്തോളം ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. പുതിയ കാലത്ത് ഇസ് ലാമിനെ വ്യക്തമായ രീതിയില്‍ യുവാക്കള്‍ക്കിടയില്‍ പരിചയപ്പെടുത്തിക്കൊടുക്കുക, തെറ്റുദ്ധാരണക്ക് വിധേയമാകാതെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യമെന്ന് അഡ്വ ഫൈസല്‍ പറഞ്ഞു. കോണ്‍ഫറന്‍സിന്റെ ഭാഗമായി സംവാദ, ചര്‍ച്ച സെഷനുകളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന സംഘാടകര്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter