മുസ്‌ലിങ്ങളുടെ സ്വത്തുവകകള്‍ തെരഞ്ഞു പിടിച്ച് തകര്‍ക്കുന്നതിനെതിരെ  ആംനസ്റ്റി ഇന്‍റര്‍നാഷനല്‍

കലാപബാധിതമായ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ അധികൃതര്‍ മുസ്‌ലിംകളുടെ സ്വത്തുവകകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുന്നതിനെതിരെ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ രംഗത്ത്.

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ ശ്രീരാമനവമി ആഘോഷത്തിനിടെയുണ്ടായ വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളും തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി. സംഭവം ‘മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം’ എന്നാണ് ആംനസ്റ്റി വിശേഷിപ്പിച്ചത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കലാപകാരികള്‍ എന്ന് സംശയിക്കുന്ന ആളുകളുടെ സ്വകാര്യ സ്വത്ത് നിയമവിരുദ്ധമായ നടപടികളുമായി ബന്ധപ്പെട്ട്, നോട്ടിസോ മറ്റ് നടപടികളോ കൂടാതെ തന്നെ നശിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. പൊളിച്ചുമാറ്റിയ വസ്തുവകകളില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. സംശയിക്കുന്നവരുടെ കുടുംബവീടുകള്‍ ഇത്തരം ശിക്ഷാവിധേയമായി പൊളിക്കുന്നത് കൂട്ടശിക്ഷക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനത്തിനും കാരണമാകും” -ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ ബോര്‍ഡ് ചെയര്‍ ആകാര്‍ പട്ടേല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter