ഡല്‍ഹി ജാമിഅമില്ലിയ മസ്ജിദ് ഇമാം മൗലാന ഖാരിഅ് മുഹമ്മദ് സുലൈമാന്‍ ഖാസിമി അന്തരിച്ചു
ജാമിഅ മില്ലിയ ഇസ്‌ലാമിക് സര്‍വകലാശാല ക്യാമ്പസിനുളളിലെ ജാമിഅ മസ്ജിദിലെ ദീര്‍ഘകാല ഇമാമും ഖതീബുമായിരുന്ന മൗലാന ഖാരിഅ് മുഹമ്മദ് സുലൈമാന്‍ ഖാസിമി അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.കഴിഞ്ഞ ദിവസം സാകേതിലെ മാക്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹരിയാനാ മേവാത്തിലെ നൂഹ് സ്വദേശിയാണ്.
ഹസ്‌റത്തെ അഖ്ദസ് എന്ന പേരിലും ആദരിക്കപ്പെട്ടിരുന്ന മൗലാന ഖാസിമിക്ക് ജാമിഅയുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു. ക്യാമ്പസ് മസ്ജിദിലെ ഇമാമായി സേവനം അനുഷ്ഠിക്കുന്നതിന് മുമ്പ് സര്‍വകലാശാലയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകനായിരുന്നു. 1977 ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് മസ്ജിദിന് സമീപത്തെ ലളിതമായ താമസസ്ഥലത്തായിരുന്നു കഴിഞ്ഞിരുന്നത്.
2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅമില്ലിയ ഇസ്‌ലാമിക് സര്‍വകലാശയില്‍ നടന്ന പ്രതിഷേധത്തിലും അദ്ദേഹം ശ്രദ്ധേയ സാനിധ്യമായിരുന്നു. അന്ന് പോലീസ് ക്യാമ്പസില്‍ പ്രവേശിച്ച സംഭവത്തില്‍ പരുക്കേറ്റ ശേഷവും മസ്ജിദിലെ ഉച്ചഭാഷിണിയിലൂടെ സമാധാനം പാലിക്കണമെന്ന അദ്ദേഹം ആഹ്യാനം ചെയ്യുകയുണ്ടായി. പതിറ്റാണ്ടുകളായി സര്‍വകലാശാല ക്യാമ്പസിലെ മസ്ജിദില്‍ സേവനം ചെയ്തിരുന്ന അദ്ദേഹം മലയാളികള്‍ക്കുള്‍പ്പടെ ഡല്‍ഹിയില്‍ സുപരിചതനായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment