സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് നദ്‌വി അന്തരിച്ചു

പ്രഗത്ഭ പണ്ഡിതനും കോളമിസ്റ്റുമായ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ്‌വി അന്തരിച്ചു.ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ അധ്യാപക മേധാവിയും അല്‍ റാഇദ അറബിക് ദ്വൈവാരിക ചീഫ് എഡിറ്ററുമാണ്.

അല്‍ബഹ്‌സുല്‍ ഇസ്‌ലാമി അറബി മാസിക സഹപത്രാധിപന്‍, റാബിത്വ അദബുല്‍ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അറബി ഉര്‍ദു ഭാഷകളില്‍ നിരവധി കൃതികളുടെ കര്‍ത്താവാണ്.പ്രസിദ്ധ പണ്ഡിതന്‍ സയ്യിദ് അബുല്‍ ഹസന്‍ അല്‍ നദ്‌വിയുടെ സഹോദര പുത്രനും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് റാബിഹ് ഹസനി നദ്‌വിയുടെ ഇളയ സഹോദരനുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter