ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം; മരണം 400 കവിഞ്ഞു
വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായി യു.എസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഗസ്സയില്‍ കൂട്ടക്കുരുതി നടത്തി ഇസ്രയേല്‍.വിശുദ്ധ റമദാനിലും കരാര്‍ ലംഘിച്ച് ക്രൂരമായി നടത്തിയ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 413 പേര്‍ കൊല്ലപ്പെട്ടു.660 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായതിനാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.അക്രമണത്തില്‍ ഗസ്സയിലെ ജയിലിലുള്ള തടവുകാരും കൊല്ലപ്പെട്ടതായാണ് വിവരം.
രണ്ടാഴ്ചയായി ഇസ്‌റാഈലി ഉപരോധത്തില്‍ പ്രയാസപ്പെട്ടിരുന്ന ജനങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തിയത്.ആക്രമണത്തെ ചൈന,ബിട്ട്രന്‍,ഇറ്റലി,റഷ്യ,ജോര്‍ദാന്‍, ഖത്തര്‍,സഊദി, ഫ്രാന്‍സ്,അയര്‍ലന്‍ഡ്,സ്‌പെയിന്‍,തുടങ്ങിയ ലോകരാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. വംശഹത്യയാണെന്ന് അന്താരാഷ്ട്രാ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. വിഷയത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവും ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതു തന്നെ ഞെട്ടിച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ആന്റോണിയോ കോസ്റ്റ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കണമെന്നും ആക്രമണം ഉടന്‍ നിര്‍ത്തണമെന്നും എല്ലാ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാര്‍ക്കു നേരെ ചതിയന്മാരുടെ ആക്രമണമെന്നാണ് ഹമാസ് ഇതേ കുറിച്ച് പ്രതികരിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment