വിഷയം: നോമ്പ്
ഞ്ഞാൻ അറിഞ്ഞു കൊണ്ട് സഖ്‌ലനം നടത്തി. നോമ്പ് മുറിയുമല്ലോ. ഇനി ഇതിന്‍റെ വിധി എന്താണ്?
ചോദ്യകർത്താവ്
Moideen kunhi
Mar 3, 2026
CODE :Oth16141
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അറിഞ്ഞുകൊണ്ട് ശുക്ലവിസർജ്ജനം (الاستمناء) നടത്തുന്നത് നോമ്പ് മുറിയാൻ കാരണമാകും. മനഃപൂർവ്വം നോമ്പ് മുറിച്ചതിനാൽ, ആ നോമ്പ് പിന്നീട് മറ്റൊരു ദിവസം നിർബന്ധമായും നോറ്റ് വീട്ടേണ്ടതുണ്ട്.
റംസാൻ മാസത്തിന്‍റെ പവിത്രതയെ മാനിക്കാതെ അറിഞ്ഞുകൊണ്ട് നോമ്പ് മുറിക്കുന്നത് വലിയ പാപമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ആത്മാർത്ഥമായി അല്ലാഹുവിനോട് തൗബ ചെയ്യുകയും ഇനി ഇത് ആവർത്തിക്കില്ല എന്ന് ഉറപ്പിക്കുകയും വേണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


