കുംഭമേളക്ക് സൗകര്യമൊരുക്കാന്‍ മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാന്‍ അനുമതി നല്‍കി മധ്യപ്രദേശ് ഹൈക്കോടതി

കുംഭമേളക്ക് സൗകര്യമൊരുക്കാന്‍ മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാന്‍ അനുമതി നല്‍കി മധ്യപ്രദേശ് ഹൈകക്കോടതി.മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രസിദ്ധമായ ഷാഹി മസ്ജിദ് കോംപ്ലക്‌സിലെ പ്രാര്‍ത്ഥനാ ഹാള്‍ പൊളിച്ചുനീക്കാനുള്ള ഭരണകൂട നടപടിയെ ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി.അടുത്തായി നടക്കാനിരിക്കുന്ന ചരിത്രപ്രസിദ്ധമായ സിംഹസ്ഥ കുംഭമേളയുടെയും ഉജ്ജയിന്‍ മഹാകാല്‍ ക്ഷേത്ര ഇടനാഴിയുടെയും വികസനത്തിനായി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി.
എന്നാല്‍ ഇതിനെതിരെ പള്ളികമ്മിറ്റി സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച്  തള്ളി.

മഹാകാല്‍ ക്ഷേത്രത്തിന് സമീപപ്രദേശത്ത് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന കുംഭമേളയുടെ മുന്നോടിയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും റോഡുകള്‍ വീതികൂട്ടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. നിര്‍മാണം നടന്ന പ്രദേശം പൊതുസ്ഥാലമാണെന്നും നിയമാനുസൃതമായ അനുമതിളില്ലാതെയാണ് ഹാള്‍ പണിതുയര്‍ത്തിയതെന്നുമുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. 

എന്നാല്‍ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ചരിത്ര സ്മാരകമായ പള്ളിയുടെ ഭാഗങ്ങള്‍ തര്‍ക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണെന്ന് കാണിച്ച് പള്ളി കമ്മിറ്റി ശക്തമായ എതിര്‍പ്പാണ് കോടതിയില്‍ ഉന്നയിച്ചത്.പള്ളി നില്‍ക്കുന്ന സ്ഥലം വഖഫ് ഭൂമിയാണെന്നും ബദല്‍ റൂട്ടുകള്‍ പരിഗണിക്കാതെയാണ് ന്യൂനപക്ഷ ആരാധനാലയത്തിന് നേരെ തിടുക്കപ്പെട്ട് നടപടിയെടുക്കുന്നതെന്നും പ്രദേശത്തെ സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് വന്നതോടെ വരും ദിവസങ്ങളില്‍ നഗരത്തില്‍ ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉജ്ജയിനില്‍ പോലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter