ഈജിപ്ത് ജയില്‍ മോചിതനായി ബ്രദര്‍ഹുഡ് നേതാവ് ഹസ്സന്‍ മാലിക്

 

മുസ്‌ലിം ബ്രദര്‍ ഹുഡ് നേതാവ് ഹസ്സന്‍ മാലികിനെ മോചിപ്പിക്കാന്‍ ഈജിപ്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. 20,000 ഈജിപ്ഷ്യന്‍ പൗണ്ട് ജാമ്യത്തിന്‍മേലാണ് കോടതി ഹസ്സനെ മോചിപ്പിക്കാന്‍ അനുവദിച്ചത്. കോടതി തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കീഴില്‍ രാജ്യത്തെ സമ്പദ്ഘടനക്ക് മേല്‍ പ്രതികൂല നിലപാട് സ്വീകരിച്ചതിനായിരുന്നു ഹസ്സന്‍ മാലികിനെ അറസ്റ്റ് ചെയതിരുന്നത്. 2015 ഒക്ടോബറില്‍ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. 2013 നവംബറില്‍ ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടന ലാബല്‍ ചാര്‍ത്തിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter