ഇസ്രയേല്‍ ഫ്ലാഗ് മാര്‍ച്ച്- എല്ലാ അതിരുകളും ലംഘിച്ചുവെന്ന് ഫലസ്തീൻ പ്രധാനമന്ത്രി
അധിനിവേശ കിഴക്കൻ ജറുസലേമിൽ, സൈന്യത്തിന്റെ പിന്തുണയോടെ തീവ്ര വലതുപക്ഷ ജൂതവിഭാഗം നടത്തിയ ഫ്ലാഗ് മാര്‍ച്ച്, എല്ലാ അതിർ വരമ്പുകളും ലംഘിച്ചുവെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ വിശേഷിപ്പിച്ചു.
പതിനായിരക്കണക്കിന് ഇസ്രായേലി തീവ്രവാദികളാണ്, ഫ്ലാഗ് മാർച്ച് എന്ന പേരിൽ പുരാതന നഗരത്തിലെ മുസ്‍ലിം പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയത്. അല്‍അഖ്‌സ പള്ളി കോമ്പൗണ്ടിലും പരിസരത്തും നടന്ന പ്രകോപനപരമായ മാർച്ച് 1967-ൽ കിഴക്കൻ ജറുസലേമിലും തുടർന്നും നടന്ന അധിനിവേശങ്ങളുടെ ആഘോഷമായിരുന്നു.
"അറബികൾക്ക് മരണം" തുടങ്ങിയ വംശീയ മുദ്രാവാക്യങ്ങളായിരുന്നു മാര്‍ച്ചിലുടനീളം മുഴങ്ങിക്കേട്ടത്. സായുധരായ ഇസ്രായേലി സേനയുടെ പിന്തുണയോടെ നടന്ന മാര്‍ച്ചിനിടയില്‍, പലയിടത്തും ഫലസ്തീൻ നിവാസികളെ ആക്രമിക്കുന്നതും കാണാമായിരുന്നു. ഫലസ്തീനികൾക്കിടയിൽ ഭയം ജനിപ്പിച്ച്, അഖ്സയും പ്രദേശവും തങ്ങളുടേതാക്കി മാറ്റുക എന്ന അജണ്ടയുടെ ഭാഗമായാണ്, ചില ജൂത ഗ്രൂപ്പുകൾ അഖ്സ അക്രമണം തുടരുന്നത്.
മാര്‍ച്ചിനെ തുടര്‍ന്ന് പലയിടങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍, അധിനിവേശ കിഴക്കൻ ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി ഡസൻ കണക്കിന് ഫലസ്തീനികളാണ് അറസ്റ്റിലായത്. മാർച്ചിനെതിരെ പ്രതിഷേധിച്ച 165-ലധികം പേർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചതും ഏറെ അപകടങ്ങള്‍ക്ക് കാരണമായി.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.