ലുലു മാളിലെ നിസ്കാരം, എല്ലാം ഒരു പ്രഹസനമാവുകയാണോ ?

ഇന്ത്യ എന്ന ജനാധിപത്യരാജ്യം അതിന്റെ എല്ലാ നൈതിക മൂല്യങ്ങളും തകർന്നുകൊണ്ടിരിക്കുന്ന  കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യരാജ്യത്ത് മതങ്ങളുടെ ആരാധനാസ്വതന്ത്ര്യം അപകടംപിടിച്ച ഒന്നായി മാറികഴിഞ്ഞു. എവിടെയെല്ലാം വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാം എന്ന ചിന്ത പേറുന്ന ഭരണകൂടം ന്യൂനപക്ഷങ്ങൾക്ക് നേരെ അഴിച്ചുവിടുന്ന വെല്ലുവിളികൾ ശക്തമാവുകയാണ്.

കഴിഞ്ഞ ദിവസം ലക്നൗ-യിൽ കുറച്ചുപേർ നമസ്‌കാരിച്ചതാണ് പുതിയ ചർച്ചാവിഷയം. ലുലു മാളിൽ മുസ്‍ലിംകൾ മതവിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും മാളിൽ കൂടുതൽ ജീവനക്കാർ വഴി ലൗ ജിഹാദ് നടക്കുന്നുണ്ടെന്നുമാണ് സംഘപരിവാർ വാദങ്ങൾ. എന്നാൽ മാളിൽ 80% ഹിന്ദുജീവനക്കാർ ആണെന്ന് മാനേജ്‌മെന്റ്‌ അധികൃതർ അറിയിച്ചിരുന്നു.

മാളിൽ സമ്മതം കൂടാതെ നമസ്കാരം നിർവഹിച്ചത് സത്യത്തിൽ സംഘപരിവാർ ആളുകൾ തന്നെയാണന്നതാണ് അവസാനമായി തെളിഞ്ഞിരിക്കുന്നത്. ഈ സംശയം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് പോലീസ് സംശയം തോന്നിയ കുറച്ചുപേരെ ചോദ്യം ചെയ്‌തതും തുടർന്ന് കുറ്റവാളികളെ പിടികൂടിയതും.

വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാവരും പങ്കുവെച്ചിരുന്നു, ദൃശ്യങ്ങളിൽ നിന്ന് തന്നെ മുമ്പ് നമസ്കാരം നിർവഹിച്ച് പരിചയമില്ലത്തവരാണ് എന്ന സൂചന ലഭിച്ചിരുന്നു.

ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ തീവ്രഹിന്ദുത്വ സംഘടനകൾ, പതിവ് പോലെ വിദ്വേഷ പ്രചാരണവുമായി രംഗത്തുവന്നു. മാളിൽ നിസ്കരിക്കാമെങ്കിൽ ഹനുമാൻ പൂജക്കും സൌകര്യം വേണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാരങ്ങൾ മാളിനു മുന്നിൽ പ്രതിഷേധിച്ചു.

എല്ലാം കലങ്ങിത്തെളിഞ്ഞ്, വിദ്വേഷത്തിന്റെ പ്രചാരകര്‍ മറനീക്കി പുറത്ത് വരുമ്പോഴും അതിനെതിരെ ശബ്ദിക്കാനോ ചര്‍ച്ച പോലുമാക്കാനോ ആരുമില്ലെന്നതാണ് ഏറെ സങ്കടകരം. നിയമമോ വ്യവസ്ഥയോ ഇല്ലാത്ത, ചോദിക്കാനും പറയാനും ആളില്ലാത്ത, ഭരിക്കുന്നവര്‍ തോന്നിയത് പോലെ ചെയ്യുന്ന, അതിനെതിരെ പ്രതിഷേധിക്കാനോ ബോധവല്ക്കരിക്കാന്‍ പോലുമോ ആരുമില്ലാത്ത ഒരു വെള്ളരിക്കാപട്ടണം, അതായി മാറിയിരിക്കുകയാണ് ഇന്ത്യ. കലികാലം എന്നല്ലാതെ എന്ത് പറയാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter