സംഘ്പരിവാര്‍ എതിര്‍പ്പ്; ഹരിയാനയില്‍ ജുമുഅ അനുമതി റദ്ദാക്കി

സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹരിയാനയിലെ ഗുഡ്ഗാവിലെ എട്ടുസ്ഥലങ്ങളില്‍ ജുമുഅ നിസ്‌കരിക്കാന്‍ നല്‍കിയിരുന്ന അനുമതി ഹരിയാന സര്‍ക്കാര്‍ റദ്ദാക്കി. സെക്ടര്‍ 12 ലെ ജുമുഅ നമസ്‌കാരം കഴിഞ്ഞ രണ്ടുമാസമായി സംഘ്പരിവാര്‍ സംഘടനകള്‍ തടസ്സപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നടപടി.

പള്ളികള്‍ കുറവായതിനാല്‍ വിവിധ 37 സ്ഥലങ്ങളിലായിരുന്നു ജമുഅ നിസ്‌കാരത്തിന് ജില്ല ഭരണകൂടം അനുമതി നല്‍കിയിരുന്നത്.പ്രദേശവാസികള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ ഇതില്‍ എട്ട്സ്ഥലങ്ങളില്‍ ജുമുഅ പാടില്ലെന്ന് ജില്ല ഭരണകൂടം നിര്‍ദേശിക്കുകയായിരുന്നു. 

ഹിന്ദു-മുസ് ലിം സമുദായ നേതാക്കളുമായി സംസാരിക്കുമെന്ന് സ്ഥിതി സമവായമുണ്ടാക്കിയ ശേഷം മാത്രമേ പള്ളികളില്‍പോലും നമസ്‌കാരം പാടുള്ളൂ എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ പ്രദേശത്ത് വഖഫ് ബോഡിന്റെ കീഴിലുള്ള നിരവധി ഭൂമികള്‍ കയ്യേറിയിട്ടുണ്ടെന്നും അവ ഒഴിപ്പിച്ചുതന്നാല്‍ അവിടെ നമസ്‌കാരം നടത്തിക്കൊള്ളാമെന്നാണ് വഖഫ് ബോര്‍ഡിന്റെയും മുസ്‌ലിം സംഘടനകളുടെയും നിലപാട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter