ഏക സിവില്‍കോഡ് ഭരണഘടനാ വിരുദ്ധമെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്
ഏക സിവില്‍കോഡ് ഭരണഘടന വിരുദ്ധമെന്നും മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. 
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തരാഖണ്ഡ്, യു.പി സംസ്ഥാന സര്‍ക്കാറുകളുടെയും നീക്കം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി.
യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് ഈ വിഷയം കൊണ്ടുവന്നതെന്നും ഈ തീരുമാനം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
രാജ്യത്തെ ഓരോ പൗരനും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter