നാട്ടില്‍ 7 പേര്‍ ചേര്‍ന്ന നടത്തുന്ന ഉദ്ഹിയതില്‍ പ്രവാസിയായ എനിക്ക് പങ്ക് ചേരാന്‍ പറ്റുമോ?എങ്ങനെയാണ് നിയ്യത്ത് വെക്കേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് ഹനീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉദ്ഹിയതായി അറുക്കുന്നത് മാട് ആണെങ്കില്‍ അതില്‍ ഏഴ് പേര്‍ക്ക് പങ്കുചേരാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. അതില്‍ പ്രവാസികളായവര്‍ക്കും പങ്കെടുക്കാവുന്നതാണ്. നിയ്യത് ചെയ്യുമ്പോള്‍ പ്രത്യേകം ഇത് ആരുടേതാണെന്ന് കരുതേണ്ടതില്ല. അറുക്കുന്ന ആള്‍ക്ക് ഇത് ഉദ്ഹിയതാണെന്ന കരുത്തുണ്ടായാല്‍ തന്നെ എല്ലാവര്‍ക്കും അതിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter