വിഷയം: ‍ Fiqh

സ്ത്രീകൾക്ക് എപ്പോഴാണ് ഹജ്ജ് നിർബന്ധമാവുക? സ്ത്രീയുടെ ഭർത്താവിന്റെ ബാധ്യതയിലാണോ അവളുടെ ഹജ്ജിന്റെ ചെലവും പെടുന്നത്? അവൾക്ക് സ്വന്തമായി സ്വത്തുണ്ടെങ്കിൽ ഹജ്ജ് നിർബന്ധമാവുമോ?

ചോദ്യകർത്താവ്

Juman Hidaya

Aug 15, 2022

CODE :Haj11303

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

ഹജ്ജും ഉംറയും നിര്‍ബന്ധമാവാനുള്ള എട്ടു നിബന്ധനകള്‍ക്കു പുറമെ സ്ത്രീകളാണെങ്കില്‍ അവരോട് കൂടെ ഭര്‍ത്താവോ വിവാഹ ബന്ധം നിഷിദ്ധമായ പിതാവ്, സഹോദരന്മാര്‍ പോലോത്തവരോ വിശ്വസ്തരായ മൂന്നോ അതിലധികമോ സത്രീകളോ ഉണ്ടെങ്കില്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമാവൂ. സ്ത്രീയെ അനുഗമിക്കേണ്ട മേല്‍ പറയപ്പെട്ടവര്‍ കൂലി നല്‍കാതെ കൂടെ വരാന്‍  തയ്യാറല്ലെങ്കില്‍ അവര്‍ക്ക് കൂലിയായി നല്‍കേണ്ട സമ്പത്തും കൈവശമുണ്ടെങ്കിലാണ് ഹജ്ജ് നിര്‍ബന്ധമാവുക. 

എന്നാല്‍ ഫര്‍ദായ ഹജ്ജിന് വിശ്വസ്തയായ ഒരു സത്രീയുടെ കൂടെ പോവലും സുരക്ഷിതത്വം ഉറപ്പുണ്ടെങ്കില്‍ തനിച്ച് പോവലും അനുവദനീയമാണ്.

സ്ത്രീക്ക് സ്വന്തമായി സ്വത്തുണ്ടെങ്കിലാണ് അവള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാവുക. സ്ത്രീയുടെ ഹജ്ജ് അവളുടെ ഭര്‍ത്താവിന്‍റെ ബാധ്യതയില്‍ പെട്ടതല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter