എന്റെ സഹോദരി ഹജ്ജിനു വന്നിട്ടുണ്ട്.അവര്‍ നാട്ടില്‍ നിന്നും ഇഹ്റാം ചെയ്തു വന്നു ഉംറ നിര്‍വ്വഹിച്ചു.ഇനി ഹജ്ജിനു വേണ്ടി വീണ്ടും ഹജ്ജിന്റെ സമയത്ത് ഇഹ്റാം ചെയ്ത് ഹജ്ജ് ചെയ്യും (ഇ അ) ഇങ്ങിനെ ചെയ്യുന്നതിന് അറവു നിര്‍ബന്ധമാകുമോ?
ചോദ്യകർത്താവ്
ashraf
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജും ഉംറയും ഒരുമിച്ച് ചെയ്യുന്നതിന് മൂന്ന് രൂപങ്ങളുണ്ട്. മീഖാതില്നിന്ന് ഇഹ്റാം ചെയ്ത് ഉംറ നിര്‍വ്വഹിച്ച് ശേഷം ഇഹ്റാം അഴിക്കുകയും പിന്നീട് ഹജ്ജിന് വേണ്ടി മക്കയില്‍നിന്ന് തന്നെ ഇഹ്റാം ചെയ്യുന്ന രീതിയാണ് താങ്കളുടെ സഹോദരി സ്വീകരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്. അതിനാണ് തമത്തുഅ് എന്ന് പറയുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ അറവ് നിര്‍ബന്ധമാണ്. എന്നാല്‍ ഹജ്ജിന് ഇഹ്റാം ചെയ്യാന്‍ വേണ്ടി വീണ്ടും മീഖാതിലേക്ക് തന്നെ തിരിച്ചുപോവുന്നുവെങ്കില് അറവ് നിര്‍ബന്ധമാവുന്നതല്ല. മറ്റ് രണ്ട് രൂപങ്ങള്‍ക്ക് ഇഫ്റാദ് എന്നും ഖിറാന്‍ എന്നും പറയുന്നു. മൂന്ന് രൂപങ്ങളെക്കുറിച്ചും ഹജ്ജിന്റെ കര്‍മ്മങ്ങളെക്കുറിച്ചും വിശദമായി ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


