ഉള്ഹിയ്യത്തിന്റെ മൃഗങ്ങളില്‍ ഏറ്റവും ശ്രേഷ്ടമയത് കാളയാണെന്ന് കേള്‍ക്കുന്നു, ഇത് ശരിയാണോ? ആണെങ്കില്‍ നമ്മുടെ നാട്ടില്‍ പോത്തിനെ തന്നെ വേണം എന്ന് ചിലര്‍ വാശി പിടിക്കുന്നതിനുള്ള അടിസ്ഥാനം എന്ത്?
ചോദ്യകർത്താവ്
മുഹമ്മദ് ഹസന്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൃഗത്തിന്റെ നിറവും തടിയും പ്രായവും എല്ലാം അനുസരിച്ച് ശ്രേഷ്ഠതയും മാറിക്കൊണ്ടിരിക്കും. സാധാരണ ഗതിയില്‍ പോത്തിനേക്കാള്‍ ഉത്തമം കാളയാണെങ്കിലും മറ്റു ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ചിലപ്പോള്‍ പോത്ത് ശ്രേഷ്ഠമാവാറുണ്ട്. ഇക്കാര്യങ്ങളെല്ലാം വളരെ വിശദമായി ഉദ്ഹിയത്, വിധിയും വിതരണവും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും വാശിപിടിക്കുന്നുവെങ്കില് അത് അവരുടെ അറിവ് കേടാണെന്ന് മനസ്സിലാക്കുകയേ തരമുള്ളൂ. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ.


