കടബാധ്യത ഉള്ളവന് ഉംറ ചെയ്യാമോ?
ചോദ്യകർത്താവ്
നസീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം വീട്ടിയ ശേഷം സാമ്പത്തികമായി സൌകര്യപ്പെട്ടാല്‍ മാത്രമാണ് ഹജ്ജും ഉംറയും നിര്‍ബന്ധമാവുന്നത്. ഹജ്ജ് നിര്‍ബന്ധവും നിബന്ധനകളും എന്ന ലേഖനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കടം ഉള്ളവന് അത് വീട്ടാതെ ഉംറ നിര്‍വ്വഹിച്ചാലും കര്‍മ്മം ശരിയാവുന്നതും സൌകര്യപ്പെട്ടാല്‍ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും ചെയ്യേണ്ട കര്‍മ്മത്തിലേക്ക് ഗണിക്കപ്പെടുകയും ചെയ്യുന്നതാണ്. പ്രവാചകരെയും കുടുംബത്തെയും സ്നേഹിക്കാന്‍ നാഥന് തുണക്കട്ടെ.


