ഹജ്ജ് ഉംറ എന്നിവക്ക് പോകുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ എന്ത് ചെയ്യണം? അവര്‍ അത് എന്തെങ്കിലും മരുന്നോ മറ്റോ ഉപയോഗിച്ച് നിര്ത്തേണ്ടതുണ്ടോ?
ചോദ്യകർത്താവ്
മുഖ്താര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഹജജിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ ത്വവാഫിന് മാത്രമാണ് ശുദ്ധി നിര്‍ബന്ധമുള്ളത്. അത് കൊണ്ട് തന്നെ ത്വവാഫ് അല്ലാത്തവയൊക്കെ ഹൈള് കാരിക്കും ചെയ്യാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. അത് കൊണ്ട് തന്നെ മരുന്നോ മറ്റോ ഉപയോഗിച്ച് ആര്‍ത്തവം നിറുത്തേണ്ടതില്ല. എന്നാല്‍ ആര്ത്തവതിയ്യതി മാറ്റാന്‍ ഉപയോഗിക്കുന്ന രീതികള്‍ കാരണമായി പ്രത്യേക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന് തുണക്കട്ടെ.


