ഇഹ്റാമിന്റെ വസ്ത്രം ഒരാള്‍ ഉപയോഗിച്ചത് മറ്റൊരാള്‍ക്ക് ഉപയോഗിക്കാമോ?
ചോദ്യകർത്താവ്
ശാജഹാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാള്‍ ഉപയോഗിച്ച ഇഹ്റാമിന്റെ വസ്ത്രം മറ്റൊരാള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇഹ്റാമിന്റെ വസ്ത്രം പുതിയതാവല് പ്രത്യേകം സുന്നതുണ്ടെന്ന് ഫിഖ്ഹീഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. മറ്റൊരാള്‍ ഉപയോഗിച്ചത് ഉപയോഗിക്കുന്നതിലൂടെ ആ സുന്നതിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. ഉംറയുടെ മറ്റു കര്‍മ്മങ്ങള്‍ വിശദമായി മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


