السلام عليكم و رحمه الله و بركاته ഈയൊരു ഗ്രൂപ്പിലേക്ക് നിരവധി ചോദ്യങ്ങൾ ഞാൻ ചോദിച്ചിട്ടുണ്ട് അതിനെല്ലാം എനിക്ക് വ്യക്തമായ മറുപടിയും കിട്ടിയിട്ടുണ്ട് الحمد لله ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നാഥൻ തക്കതായ പ്രതിഫലം നല്കുമാറാവട്ടെ ആമീൻ എന്റെ ഉമ്മയും ഉപ്പയും ഇപ്രാവശ്യം ഹജ്ജിന് പോകൻ ഉദെഷിക്കുന്നു ഗവേര്മെന്റിന്റ കിഴിലാണ് പോകുന്നത് അവരോടു ഉളിഹിയത് അറക്കാൻ ഉദെഷിക്കുന്നു എങ്കിൽ നേരത്തെ പറയണം എന്ന് പറഞ്ഞിട്ടുണ്ട് എന്റെ സംശയം ഹജ്ജിന് പോകുന്നവർക്ക് ഉളിഹിയത് ശക്തമായ സുന്നത്തു ഉണ്ടോ? ഉണ്ടെങ്കിൽ അത് മക്കത് അറുക്കുന്നതാണോ നാട്ടിൽ അറുക്കുന്നതാണോ നല്ലത്? നാട്ടിൽ വെച്ചാണ് എങ്കിൽ നിയത് എങ്ങനെവെക്കണം? രണ്ടുപേർക്കുംകൂടെ ഒരുമാടിനെ അറുക്കലാണോ രണ്ടു ആടിനെ അറുക്കലാണോ നല്ലത് വിശദമായ മറുപടി പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

Veeran Kutty

Mar 5, 2019

CODE :Fiq9190

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഹജജിന് പോകുന്നവന് ഉള്ഹിയ്യത്ത് ശക്തിയായ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ,) അവൻ മിനായില്‍ വെച്ച് അറുക്കലാണ് ഉത്തമം. എന്നാല്‍ നാട്ടിൽ വെച്ച് അറുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാട്ടിലെ ഒരാളെ വക്കാലത്താക്കാം. അപ്പോൾ തന്റെ സുന്നത്തായ ഉള്ഹിയ്യത്ത് നിർവ്വഹി്ക്കാൻ താങ്കളെ ഞാൻ ഏൽപിക്കുന്നു എന്ന നിയ്യത്താണ് ചെയ്യേണ്ടത്(ഹാശുയത്തുൽ ഗുറർ അൽ ബഹിയ്യഃ). ഉള്ഹിയ്യത്ത് അറുക്കാൻ വേണ്ടി കാഷ് കൊടുത്ത് ഏൽപ്പിക്കാം (കുർദീ) ഉള്ഹിയ്യത്ത് അറുത്തതിന്റെ ഇറച്ചി ആ അറുക്കുന്ന സ്ഥലത്തുള്ള ദരിദ്രർക്ക് കൊടുക്കണം (ഫതാവാ റംലീ). ഒരു മൃഗത്തിനെ അറുക്കകുയാണെങ്കിൽ ഒട്ടകം, മാട്, നെയ്യാട്, കോലാട് എന്നിങ്ങനയാണ് ശ്രേഷ്ഠതയുടെ ക്രമം. ഒട്ടകത്തിലും മാടിലും ഏഴിലൊന്നിൽ കൂടുന്നതിനേക്കാൾ ഉത്തമം ഒരു ആട് അറുക്കലാണ് (ശറഹുൽ മുഹദ്ദബ്).                                                                                                                                                                                                                                    

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter