വിദേശത്തുജോലി ചെയ്യുന്ന വ്യക്തിയുടെ ഫിത്ര്‍ സകാത്ത് സ്വന്തം നാട്ടില്‍ കൊടുത്താല്‍ മാതിയാകുമോ?
ചോദ്യകർത്താവ്
അബ്ദുസ്സലാം മണ്ണാര്‍ക്കാട്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുകയോ അവകാശികളായ ബന്ധുക്കളോ കൂടുതല്‍ ആവശ്യമുള്ളവരോ മറ്റൊരു നാട്ടിലാവുകയോ ചെയ്താല്‍ അങ്ങോട്ട് നീക്കം ചെയ്യാവുന്നതെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. . കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


