മഹറായി കിട്ടിയ സ്വര്‍ണത്തിനും സകാത്ത് കൊടുക്കണോ? 85 ഗ്രാം സ്വര്‍ണം കണക്കാക്കുമ്പോള്‍ അതില്‍ മഹര്‍ ഉള്‍പ്പടെ ആണോ കണക്കാക്കേണ്ടത്?

ചോദ്യകർത്താവ്

ഹനാ ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് നിര്‍ബന്ധമാവുന്ന കണക്ക് നോക്കുമ്പോള്‍ അതില്‍ മഹ്റ് ആയി ലഭിച്ച ആഭരണവും കൂട്ടേണ്ടതാണ്. അത് ഭാര്യക്ക് ലഭിക്കുന്നതോടെ അവളുടെ സ്വത്ത് തന്നെയാണല്ലോ. അതേ സമയം, 85 ഗ്രാം എന്നത് സാധാരണ സ്വര്‍ണ്ണത്തിനുള്ള കണക്കാണ് എന്നും അനുവദനീയമായ ആഭരണത്തിന് ആ കണക്ക് ബാധകമല്ലെന്നും മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter