ശവ്വാല് പിറക്കുന്ന സ്മയത് ഉളള നാട്ടില് തന്നെ ഫിത്ര് സകാത് കൊടുക്കണമെന്നുണ്ടോ?എങ്കില് വിമാന, തീവണ്ടി യത്രകളില്‍ എന്ത് ചെയ്യും?

ചോദ്യകർത്താവ്

സയ്യിദ് മുഹമ്മദ് ത്വാഹാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ക്കു വേണ്ടിയാണോ സകാത് നല്‍കപ്പെടുന്നത് അവര്‍ സകാത് നിര്‍ബന്ധമാകുന്ന സമയത്ത് ഏതു നാട്ടിലാണോ അവിടെയാണ് അത് വിതരണം ചെയ്യേണ്ടത്. എന്നാല്‍ ആ നാട്ടില്‍ സകാത് നല്‍കല്‍ അസാധ്യമോ പ്രയാസകരമോ ആണെങ്കില്‍ അടുത്ത മറ്റു പ്രദേശങ്ങളില്‍ നല്‍കണം. മാത്രമല്ല ഏറ്റവും ആവശ്യക്കാരോ ബന്ധങ്ങളില്‍പെട്ടവരോ മറ്റു പ്രദേശങ്ങളിലുണ്ടെങ്കില്‍ അവിടെ വിതരണം ചെയ്യുന്നതില്‍ വിരോധമില്ലെന്ന പ്രബലമല്ലാത്ത ഒരു അഭിപ്രായവും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ഈ അടിസ്ഥാനത്തില്‍ ട്രൈന്‍, വിമാനം തുടങ്ങിയ യാത്രക്കാര്‍ക്ക് അവര്‍ക്കു സാധ്യമായ അടുത്ത പ്രദേശങ്ങളില്‍ കൊടുക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter