അന്യ രാജ്യത്തായിരിക്കുമ്പോള്‍ (അടുത്ത് എങ്ങും മുസ്ലിങ്ങൾ ഇല്ലാത്ത സ്ഥലം ) എങ്ങനെയാണു ഫിത്ര് സാകത് കൊടുകേണ്ടത്‌. ഞാന്‍ ഇപ്പോൾ സ്ലൊവേനിയയിലാണ്. ഇവിടെ ഒരു പള്ളിയോ അല്ലെങ്കിൽ മുസ്‌ലിംകളോയില്ല. ഇവിടെ തല്കാലം ഒരു ട്രെയിനിംഗിന് വേണ്ടി വന്നതാണ്‌. ഇവിടെ ഒരു മുസ്ലിമിനെ കണ്ടത്താൻ എനിക്ക് ഒരു മാർഗവുമില്ല ഈ കാര്യത്തിൽ ഒരു വ്യക്തമായ ഒരു മറുപടി പ്രതീഷിക്കുന്നു.

ചോദ്യകർത്താവ്

ഇസ്ഹാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുകയോ അവകാശികളായ ബന്ധുക്കളോ കൂടുതല്‍ ആവശ്യമുള്ളവരോ മറ്റൊരു നാട്ടിലാവുകയോ ചെയ്താല്‍ അങ്ങോട്ട് നീക്കം ചെയ്യാവുന്നതെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. നിങ്ങള്‍ താമസിക്കുന്നിടത്ത് അവകാശിയെ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം സ്വന്തം നാട്ടില്‍ ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്.  അങ്ങനെ ചുമതലപ്പെടുത്തുന്ന പക്ഷം, നിയ്യത് ചെയ്യാനും അവരെ ചുമതലപ്പെടുത്തണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter