ഒരു പാവപ്പെട്ട മുസ്ലിം സഹോദരന്‍റെ സകാത്ത് തുക വാങ്ങി വെച്ചിട്ടുണ്ട്. സഹോദരന്ടെ ഏറ്റവും ആവശ്യമായ സമയത്ത് നല്കാന്‍ വേണ്ടി എനിക്ക് സംഖ്യ മാറ്റി നിരത്താന്‍ പറ്റുമോ.

ചോദ്യകർത്താവ്

ശിഹാബൂദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് അതിന്‍റെ അവകാശികളില്‍ പെട്ടെന്നു തന്നെ എത്തിക്കണം. വൈകിപ്പിക്കുന്നത് കുറ്റകരമാണ്. ചോദ്യത്തില്‍ പറഞ്ഞ സഹോദരന്‍ നിങ്ങളുടെ രക്ഷാകര്‍തൃത്ത്വത്തിലുള്ളതാണെങ്കില്‍ ആ തുക അദ്ദേഹത്തിനു ഏറ്റവും ഗുണകരമായ രീതിയില്‍ ചെലവഴിക്കാനായി നിങ്ങള്‍ക്കു മാറ്റി വെക്കാം. അല്ലാത്ത പക്ഷം സഹോദരന്‍റെ അവകാശം തടഞ്ഞു വെച്ച കുറ്റമുണ്ടാകും. ഒരാളുടെ ഭാവിയും ഏറ്റവും ആവശ്യമാകുന്ന ഘട്ടങ്ങളും കൃത്യമായി നിര്‍ണ്ണയിക്കാന്‍ നമുക്കാവില്ലല്ലോ. അതു അല്ലാഹുവിന്‍റെ കഴിവിലും അറിവിലുമാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter