പണത്തിന്റെ സകാത്തിന്റെ കണക്കു വിവരിച്ചു തരുമോ ?

ചോദ്യകർത്താവ്

റജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പണം അല്ലെങ്കില്‍ കറന്‍സിയെ സ്വര്‍ണ്ണം വെള്ളി എന്നീ നാണങ്ങള്‍ക്കു പകരമായിട്ടാണ് ഗണിക്കുന്നതിന്. കൈവശമുള്ള പണം 595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണ്ണത്തിന്‍റെയോ മൂല്യത്തിനു സമാനമായാല്‍ നിസ്വാബ് എത്തി.  ഏറ്റവും കുറച്ചു മൂല്യമുള്ളതാണ് പരിഗണിക്കേണ്ടത്.  ഇന്നത്തെ വ്യാപാര നിലവാരത്തില്‍ അത് വെള്ളിയാണ്.  അഥവാ 595 ഗ്രാം വെള്ളിയുടെ വിലക്കു തുല്യമായ കാശ് കൈവശമുണ്ടെങ്കില്‍ സകാതിന്‍റെ കണക്കെത്തി. ആ കണക്കില്‍ നിന്നു് ഒട്ടും കുറയാതെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് കൈവശമുള്ള കാശിന്‍റെ 2.5 ശതമാനം സകാതായി അതിന്‍റെ അവകാശികള്‍ക്ക് വിതരണം ചെയ്യണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter