റമദാന്‍ തീരുന്നതിനു മുമ്പ് സക്കാത്ത് കൊടുത്തു തീര്‍ന്നില്ലെങ്കില്‍ ബാക്കിയുള്ളവ പിന്നീട് അടുത്ത രമദാനു മുമ്പു കൊടുത്തു വീട്ടിയാല്‍ മതിയാകുമോ ഇതിന്റെ കാല പരിധി എത്രയാണ്

ചോദ്യകർത്താവ്

മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റമദാനും സകാതും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുതലിന്‍റെ സകാത് അതിന്‍റെ നിശ്ചിത അളവ് എത്തിയതിനു ശേഷം ആ അളവില്‍ കുറയാതെ എന്നു ഒരു വര്‍ഷം പൂര്‍ത്തിയാകുന്നുവോ അന്നു കൊടുത്തു വീട്ടണം. ഉദാഹരണത്തിനു സഫര്‍ 25 നു എന്‍റെ കൈവശം 100 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. അടുത്ത സഫര്‍ 25നു ഞാന്‍ അതിന്‍റെ സകാത് കൊടുക്കണം. അത് റമദാന്‍ വരെ പിന്തിപ്പിക്കുന്നത് കുറ്റകരമാണ്. അതു പോലെ കച്ചവടത്തിലെ സകാത് കച്ചവടം തുടങ്ങി ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അതിലെ ചരിക്കുകളുടെ മൂല്യം നിര്‍ണ്ണയിച്ച് നിശ്ചിത തുക എത്തിയാല്‍ അതിന്‍റെ സകാത് ഉടനെ കൊടുത്തു വീട്ടണം. ഫിഥ്റിന്‍റെ സകാത് ശവ്വാല്‍ ഒന്നിനു (പെരുന്നാള്‍ ദിവസം) കൊടുക്കേണ്ടതാണ്. അത് റമദാനില്‍ കൊടുത്താലും സാദുവാകും.  സകാതിന്‍റെ വര്‍ഷം തികയുകയും വിതരണം ചെയ്യേണ്ട സ്വത്തും അവകാശികളും ലഭ്യവുമാണെങ്കില്‍ പെട്ടെന്നു തന്നെ അവ കൊടുത്തു വീട്ടണം. അകാരണമായി പിന്തിക്കുന്നത് കുറ്റകരമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter