വില്ക്കാന്‍ ഉദ്ദേശിച്ചു വാങ്ങുന്ന സ്ഥലത്തിന് സകാത്ത് നിര്‍ബന്ധമണല്ലോ,എന്നാല്‍ വില്ക്കാ‍ന്‍ ഉദ്ദേശിച്ചു വാങ്ങി പിന്നെ ആ സ്ഥലം വില്ക്കാന്‍ പറ്റാതെ വന്നാല്‍ അതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വില്‍പനക്കുള്ള ചരക്ക് കച്ചവടം വേണ്ടെന്നു വെച്ച് സ്വന്തമായി സൂക്ഷിക്കാന്‍ എപ്പോള്‍ മനസ്സില്‍ കരുതുന്നുവോ ആ സമയം മുതല്‍ അതിനു വില്‍പന ചരക്കിന്‍റെ വിധിയുണ്ടാവുകയില്ല. അതു മുതലങ്ങോട്ട് അതിനു കച്ചവടത്തിന്‍റെ സകാതും ബാധകമല്ല. ആ കരുത്തില്ലാത്തിടത്തോളെ അതു വില്‍പനചരക്കായി പരിഗണിക്കുകയും കച്ചവടത്തിന്‍റെ സകാത് കണക്കാകുമ്പോള്‍ അതിന്‍റെ കൂടി മൂല്യം ഉള്‍പ്പെടുത്തുകയും വേണം. കച്ചവടത്തിനായി സ്വരൂപിച്ച ഭൂമി ഇനി വില്‍ക്കുന്നില്ലെന്നു തീരുമാനിച്ചാല്‍ കച്ചവടച്ചരക്കല്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല, പക്ഷേ, കച്ചവടക്കാരെ കിട്ടാത്തതിനാല്‍ അതു വിറ്റു പോവുന്നില്ല. നല്ലൊരു കച്ചവടക്കാരനെ കിട്ടിയാല്‍ ഇനിയും വില്‍ക്കണമെന്നുണ്ടെങ്കില് അത് ചരക്കായി തന്നെ അവശേഷിക്കുകയും അതിനു വര്‍ഷാവര്‍ഷം വിലകണക്കാക്കി നിസാബെത്തിയാല്‍ നിര്‍ബന്ധവിഹിതം കൊടുത്തു വീട്ടുകയും വേണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter