കഴിഞ്ഞ റമദാന്‍ ഒന്നിനു എന്‍റെ കൈ വശം ഒരു ലക്ഷം രൂപയുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യത്തെ റമദാനില്‍ എന്‍റെ കൈവശം രണ്ടു ലക്ഷം ഉണ്ട്. ഇതില്‍ അമ്പതിനായിരം റജബു മാസത്തിലാണ് എനിക്കു ലഭിച്ചത്. ഇവിടെ ഞാന്‍ സകാതു നല്‍കേണ്ടത് രണ്ടു ലക്ഷത്തിനോ ഒന്നര ലക്ഷത്തിനോ.

ചോദ്യകർത്താവ്

ശിഹാബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസാബ്  (595 ഗ്രാം വെള്ളിയുടെ വില) എത്തിയതു മുതല്‍  ഒരു കൊല്ലം തികയന്നുതവരെയുള്ള കാലയളവില്‍ കൈവശമുണ്ടായ ഏറ്റവും ചെറിയ സംഖ്യയാണ് പരിഗണിക്കുക. അത് നിസാബിനു താഴെയാണെങ്കില്‍ സകാത്തില്ല. കൂടുതലാണെങ്കില്‍ ഏറ്റവും കുറഞ്ഞ സംഖ്യയുടെ 2.5 ശതമാനം സകാത് നല്‍കണം. റമദാന്‍ ഒന്നിനു ഒരു ലക്ഷം രൂപ കൈവശമുണ്ടാകുകയും അടുത്ത റമാദന്‍ ഒന്നു വരെ അതില്‍ ഒന്നും കുറയാതെ, റജബിലോ മറ്റോ കൂടുതല്‍ ലഭിച്ച് രണ്ടു ലക്ഷമുണ്ടെങ്കിലും ഒരു ലക്ഷത്തിന്‍റെ സകാതാണ് കൊടുക്കേണ്ടത്. എന്നാല്‍ റജബില്‍ കൈയില്‍ വന്ന 50,000 രൂപക്കു വേറെ കണക്കു വെച്ച്, വര്‍ഷം തികയുമ്പോള്‍ അതിന്‍റെ സകാതു വേറെ കൊടുക്കണം.  മറ്റൊരു ഉദാഹരണം പറയാം. റമദാന്‍ ഒന്നിനു ഒരു ലക്ഷം രൂപ കൈവശമുണ്ട്.  ശവ്വാലില്‍ അതില്‍ നിന്ന് അമ്പതിനായിരം ചെലവഴിച്ചു. ദുല്‍ ഹിജ്ജയില്‍ ഒരു ലക്ഷം ലഭിച്ചു. റജബില്‍ അമ്പതിനായിരവും ലഭിച്ചു. അടുത്ത റമാദാനില്‍ അദ്ദേഹത്തിന്‍റെ കൈവശം രണ്ടു ലക്ഷമുണ്ട്. അപ്പോള്‍ അദ്ദേഹം സകാതു കൊടുക്കേണ്ടത് അമ്പതിനായിരത്തിന്‍റെ രണ്ടര ശതമാനമാണ്.  എന്നാല്‍ ദുല്‍ഹിജ്ജയില്‍ ലഭിച്ച ഒരു ലക്ഷത്തിനും റജബില്‍ ലഭിച്ച അമ്പതിനായിരത്തിനും വെവ്വേറെ കണക്കുകള്‍ വെച്ച്  അടുത്ത ദുല്‍ഹിജ്ജയിലും റജബിലും യഥാക്രമം സകാതു നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter